ന്യൂദല്‍ഹി : കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കി.
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തണമെങ്കില്‍ മാധ്യമങ്ങളുടെ പ്രവര്‍ത്തനം അത്യാവശ്യമാണ്. വിവരങ്ങള്‍ പരസ്പരം അറിയണമെങ്കിലും മാധ്യമങ്ങള്‍ വേണം. അതിനാല്‍ ഇവ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമുള്ള നടപടി സ്വീകരിക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ദൃശ്യ പത്ര മാധ്യമങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കണം. ഇതിനുവേണ്ട നടപടികള്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം ഇത് സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
അതീവ ജാഗ്രത പുലര്‍ത്തേണ്ട രോഗമാണ് കോവിഡ് 19. അതുകൊണ്ടുതന്നെ ശരിയായ ബോധവത്കരണം നടത്തണമെങ്കിലും, നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്ക് കൈമാറണമെങ്കിലും മാധ്യമങ്ങളുടെ സഹായം ആവശ്യമാണ്. അതിനാലാണ് ഇവരുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍ കരുതലുകള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: