ന്യൂദല്‍ഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീന് ബാഗില്‍ സമരം നടത്തിയവരെ പോലീസ് ഒഴിപ്പിച്ചു. സിഎഎയ്ക്കെതിരെ മുസ്ലിം വനിതകള്‍ നടത്തിവന്ന സമരം മൂന്ന് മാസത്തിന് ശേഷമാണ് പോലീസ് ഒഴിപ്പിച്ചത്. കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ലോക്ഡൗണ്‍ കൂടി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സമരക്കാര്‍ വീടുകളിലേക്ക് മടങ്ങണമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്.പി. മീണയും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഒഴിയാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഒഴിപ്പിക്കുകയായിരുന്നു.
കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ സമരം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ദല്‍ഹി പോലീസ് സമരക്കാരെ അറിയിച്ചു. സമരപ്പന്തലിലെ കസേരകള്‍ എടുത്തുമാറ്റി. സ്ഥലത്ത് പോലീസ് സുരക്ഷ കൂട്ടി. കലാപബാധിത പ്രദേശങ്ങളിലും പോലീസിന്റെ കനത്ത സുരക്ഷ സന്നാഹം വര്‍ധിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: