രാജ്യം കോവിഡ്-19 എന്ന മഹാവ്യാധിക്കെതിരെ ഒറ്റക്കെട്ടായി പോരാടുന്ന സമയമാണിത്. അതിനിടയില്‍ രാജ്യത്തിന് സുരക്ഷയൊരുക്കുന്ന സൈനികര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ തികച്ചും അപലപനീയമാണ്. ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിലാണ് ഇപ്പോള്‍ എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യയും കോവിഡ്-19 ഭീതിയിലാണ്. അതീവ ജാഗ്രതയോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതും ഇതിനെിരെ നടപടികള്‍ കൈക്കൊള്ളുന്നതും. ഈ സാഹചര്യത്തിലാണ് രാജ്യത്തിന് അഭിമാനമായ 17 ജവാന്മാരുടെ ജീവന് നഷ്ടമായിരിക്കുന്നത്. ഛത്തീസ്ഗഡിലെ സുക്മയില്‍ മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലിനിടെ തട്ടിക്കൊണ്ടുപോയ 17 ജവാന്മാരെയാണ് അവര്‍ കൊലപ്പെടുത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെടുത്തു.
കൊല്ലപ്പെട്ടത് 12 ഡിആര്‍ജി ജവാന്മാരും അഞ്ച് സ്പെഷ്യല്‍ ടാസ്ക് പോലീസ് ജവാന്മാരുമാണ്. കൊറോണ വൈറസ് വ്യാപനത്തിനെതിരെ ഇന്ത്യ പുലര്‍ത്തുന്ന ജാഗ്രതയെ തങ്ങള്‍ക്ക് അനുകൂലമാക്കുകയായിരുന്നു മാവോയിസ്റ്റുകള്‍. ഛത്തീസ്ഗഡില്‍ ജവാന്മാര്ക്കുനേരെയുണ്ടായ ആക്രമണത്തെ ഒരു മുന്നറിയിപ്പായിട്ട് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കിയേക്കും.
ഇന്ത്യക്ക് മേല്‍. ആക്രമണം നടത്താന്‍ പാക് ഭീകരര്‍ ഉള്‍പ്പടെയുള്ളവര്‍ ഈ അവസരത്തില്‍ ശ്രമിച്ചേക്കാം. പ്രത്യേകിച്ചും ഇസ്ലാമിക ഭീകര സംഘടനകളുടെ സ്പോണ്്സര്ഷിപ്പോടെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ രാജ്യത്തിന് അകത്തുണ്ടായ പ്രതിഷേധങ്ങള്‍ കെട്ടടങ്ങിയ സാഹചര്യത്തില്‍.
സാമ്പത്തിക, ആരോഗ്യ മേഖലകളെ നിശ്ചലമാക്കിക്കൊണ്ടാണ് കൊറോണ വൈറസിന്റെ വ്യാപനം. ഈ സ്ഥിതി എത്രനാള്‍ തുടരുമെന്ന് ആര്‍ക്കും പ്രവചിക്കാനും സാധിക്കില്ല. ലോക്ഡൗണ്‍ പോലുള്ള കടുത്ത നടപടികള്‍ എടുക്കുകയല്ലാതെ രാജ്യത്തിന് മുന്നില്‍ വേറെ ഉപായങ്ങളില്ല. ജനം പുറത്തിറങ്ങാതെ, അവരുടേതായ എല്ലാ കാര്യങ്ങളും മാറ്റി വയ്ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല. തന്റെ അയല്‍ക്കാരനും വേണ്ടപ്പെട്ടവര്‍ക്കും സമൂഹത്തിനും ഈ രാജ്യത്തിനുവേണ്ടിയുമാണ്. അത്ര കരുതലോടെയാണ് രാജ്യത്തെ ബഹുഭൂരിപക്ഷവും കൊറോണയ്ക്കെതിരെ ചെറുത്തു നില്‍ക്കുന്നത്.
സ്വന്തം രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. കരുതലോടെയിരുന്നില്ലെങ്കില്‍ കൈവിട്ടുപോയേക്കാവുന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്. കോവിഡ് -19 ബാധിത രാജ്യങ്ങളുടെയെല്ലാം സ്ഥിതിയും മറിച്ചല്ല. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന ഇന്ത്യയില്‍ വൈറസ് വ്യാപനം തീവ്രമായാല്‍ അതിജീവനം വെല്ലുവിളിയായേക്കും.
സ്ഥിതി നിയന്ത്രണാതീതമാകാം . അതുകൊണ്ടാണ് കേന്ദ്രത്തിന്റേയും സംസ്ഥാനങ്ങളുടേയും ശ്രദ്ധ മുഴുവന്‍ കൊറോണയെ പ്രതിരോധിക്കുന്നിതിന് വേണ്ടിയാകുന്നത്. ഈ അവസ്ഥയില്‍ ഇന്ത്യാ വിരുദ്ധ തന്ത്രങ്ങള്‍ മെനയുന്ന ഭീകരരും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരും ഉണ്ടാകും എന്ന് കേന്ദ്രസര്‍ക്കാരിനും ഉത്തമ ബോധ്യമുണ്ടാകും. ഇന്ത്യയുടെ പ്രതിരോധ സംവിധാനവും രഹസ്യാന്വേഷണ വിഭാഗവും വളരെ ശക്തവുമാണ്. എങ്കിലും ജനങ്ങള്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍, പൊതുനിരത്തുകളിലും ആരാധനാലയങ്ങളിലും ആളൊഴിഞ്ഞപ്പോള്‍, ജനങ്ങള്‍ കൂട്ടത്തോടെയെത്തുന്ന മാളുകളും മറ്റും അടഞ്ഞുകിടക്കുമ്പോള്‍ രാജ്യത്തെ തകര്ക്കണമെന്നുള്ളവര് ഇ വിടങ്ങളിലെത്തി ആരുടേയും കണ്ണില്‍ പെടാതെ നിരീക്ഷണം നടത്തിയേക്കാം.
പലതും ആസൂത്രണം ചെയ്യാം. ചാവേറാകാന്‍ ഇറങ്ങി പുറപ്പെടുന്നവര്‍ക്ക് കൊറോണ വൈറസിനെ ഭയപ്പെടേണ്ട കാര്യമില്ലല്ലോ. രാജ്യം കോവിഡ്-19 നെതിരെ മാത്രമല്ല, ഭീകരവാദത്തിന്റെ അന്തക വിത്തുകള്‍ പേറുന്നവര്ക്കെതിരെയും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ കരുതല്‍, രാജ്യ സുരക്ഷയ്ക്ക് വിള്ളല്‍ വീഴ്ത്താതിരിമാകട്ടെ.
രാഷ്ട്രത്തിന് വേണ്ടി സര്‍വവും ത്യജിച്ച ഒരാള്‍ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ അത്ര പെട്ടന്നൊന്നും ക്ഷുദ്രശക്തികള്‍ക്ക് പ്രതിരോധത്തിന്റെ സുരക്ഷാവലയം ഭേദിക്കുക സാധ്യമല്ലെന്ന് പ്രത്യാശിക്കാം. രാജ്യത്തിന് സുരക്ഷയൊരുക്കുന്ന ജവാന്മാരുടെ ജീവനും സംരക്ഷിക്കപ്പെടണം.ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടിലില്‍ ജീവന് നഷ്ടമായ ജവാന്മാര്ക്ക് ആദരാഞ്ജലികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: