ലണ്ടന്‍: പരിചാരകരില്‍ ഒരാളുടെ കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതോടെ ബെക്കിങ്ഹാം കൊട്ടാരത്തിലെ താമസം ഉപേക്ഷിച്ച് ബ്രിട്ടീഷ് രാജ്ഞി. മുന്‍കരുതലായാണ് രാജ്ഞിയെ മാറ്റിത്താമസിപ്പിച്ചതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മാര്‍ച്ച് 19നാണ് എലിസബത്ത് രാജ്ഞി ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നും താമസം മാറ്റുന്നത്. വിന്‍സ്ഡര്‍ കൊട്ടാരത്തിലേക്ക് താമസം മാറ്റി എന്നാതായിരുന്നു റിപ്പോര്‍ട്ടുകള്‍. കൊട്ടാരത്തിലെ അഞ്ഞൂറിലധികം വരുന്ന പരിചാരകരില്‍ ഒരാള്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരൊ കൊട്ടാരം അധികൃതരോ തയ്യാറായിട്ടില്ല.
ജനുവരി 31 നാണ് ബ്രിട്ടണില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 5,683 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 281 പേര് വൈറസ് വ്യാപനം മൂലം ബ്രിട്ടണില്‍ മരണപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: