തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ സര്‍വീസില്‍ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം. ഡോക്ടര്‍ കൂടിയായ ശ്രീറാം വെങ്കിട്ടരാമനെ കൊറോണ സ്പെഷ്യല്‍ ഓഫീസറായാണ് തിരിച്ചെടുത്തത്.
ശ്രീറാമിനെ തിരിച്ചെടുക്കണമെന്ന ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. ഏഴര മാസമായി സസ്പെന്‍ഷനിലാണ് ശ്രീറാം. പത്രപ്രവര്‍ത്തക യൂണിയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കുറ്റക്കാരനെന്ന് തെളിയും വരെ സര്‍വീസില്‍ നിന്ന് പുറത്തുനിര്‍ത്തേണ്ട കാര്യമില്ലെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്. മെയ് മൂന്നിന് ശ്രീരാമിന്റെ സസ്പെന്ഷന് കാലാവധി തീരും. ഇനി നീട്ടുക എളുപ്പമല്ല. കാരണം ശ്രീറാമിനെതിരെ തെളിവില്ലെന്നും സര്‍വീസില്‍ തിരിച്ചെടുക്കണമെന്നും ജനുവരിയില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി ശ്രീറാം കേന്ദ്ര അഡ്മിനിസ്ടേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചാല്‍ തിരിച്ചടിയാകുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കഴിഞ്ഞ മാസമാണ് ശ്രീറാമിനെ ഒന്നാം പ്രതിയാക്കി െ്രെകംബ്രാഞ്ച് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജീവപര്യന്തമോ പത്തു വര്‍ഷമോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണു ചുമത്തിയത്. കഴിഞ്ഞ ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ തിരുവനന്തപുരം മ്യൂസിയത്തിനു സമീപം നടന്ന അപകടത്തിലാണു മാധ്യമപ്രവര്ത്തകന് കെ.എം. ബഷീര്‍ കൊല്ലപ്പെട്ടത്.
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത നടപടി പുനപ്പരിശോധിക്കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമിതി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: