ചാവക്കാട്: കൊറോണ വ്യാപനം മൂലം പ്രതിസന്ധിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന് ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന പ്രസിഡന്റ് കെ.ജി. രാധാകൃഷണന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മത്സ്യലഭ്യതക്കുറവുമൂലം കയറ്റുമതിയും നിലച്ചു. ചെറിയ വഞ്ചികളിലും വലിയ ബോട്ടുകളിലും ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികള്‍ ഏറെ ദുരിതത്തിലായ ഈ സാഹചര്യത്തില്‍ അടിയന്തര ധനസഹായമായി പതിനായിരം രൂപയെങ്കിലും ഓരോ തൊഴിലാളിക്കും നല്‍കണം. മത്സ്യത്തൊഴിലാളികളുടെ ബാങ്ക് വായ്പകള്‍ക്കുള്ള പലിശകള്‍ ഇളവു ചെയ്യണം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന തീരദേശങ്ങളില്‍ ആരോഗ്യ പരിപാലനത്തിന് പ്രത്യേക യൂണിറ്റുകള്‍ തയാറാക്കണം. കടല്‍ കാണാനായി എത്തുന്ന സന്ദര്‍ശകര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: