കൊല്ലം (അഞ്ചല്‍): യുഎഇയില്‍നിന്ന് വന്ന അമ്മയും മകനും നിരീക്ഷണത്തിലിരിക്കെ മകന്റെ വിവാഹം നടത്തിയെന്ന് പരാതി. ആലഞ്ചേരി സ്വദേശികളായ അമ്മയും മകനുമാണ് അടുത്തിടെ വിദേശത്ത് നിന്ന് വന്നത്. ഇവര്‍ 17ന് നാട്ടിലെത്തുകയും 18ന് അഞ്ചല്‍, ആലഞ്ചേരിയിലെ ക്ഷേത്രത്തില്‍വച്ച് വിവാഹം നടത്തുകയുമായിരുന്നു.
ഈ ദിവസങ്ങളില്‍ വീടിനുള്ളില്‍ നിരീക്ഷണത്തിലിരിക്കാതെ വാഹനത്തില്‍ പലയിടത്തും ഇവര്‍ സഞ്ചരിച്ചതായാണ് വിവരം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മറ്റും ഈ വിവരങ്ങള്‍ അറിഞ്ഞിരുന്നില്ല. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം അന്വേഷിക്കുന്നത്. ഇവര്‍ നിരീക്ഷണത്തിലുള്ളവരായിരുന്നുവെന്നും വിവാഹം നടത്തിയതും നാട്ടില്‍ യാത്ര ചെയ്തതും പരാതിയെ തുടര്‍ന്നാണ് അറിഞ്ഞതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഏരൂര്‍ പോലീസില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ ഇവര്‍ വീണ്ടും നിരീക്ഷണത്തിലാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. നാട് മുഴുവന്‍ മാരക രോഗത്തിനെതിരെ ജാഗരൂകരാകുമ്പോഴാണ് ചിലര്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: