ചണ്ഡീഗഢ് : കൊറോണ വൈറസ് പ്രതിരോധത്തിനായി സംസ്ഥാനങ്ങള്‍ കടുത്ത നടപടികള്‍ സ്വീകരിച്ചു തുടങ്ങി. സമ്പൂര്‍ണ്ണമായി അതിര്‍ത്തികളെല്ലാം അടച്ചിടാന്‍ പഞ്ചാബ് സര്‍ക്കാരും ഉത്തരവിറക്കി.
സംസ്ഥാനത്തെ പുതിയതായി 11 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി. വൈറസ് വ്യാപനം ചെറുക്കുന്നതിനാണിത്. തിങ്കളാഴ്ച മുതല്‍ രണ്ടാഴ്ചത്തേയ്ക്കാണ് നിലവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മരുന്നും ഭക്ഷണ സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങളൊഴിച്ച് ബാക്കി എല്ലാ കടകളും ഓഫീസുകളും വ്യാപാര സ്ഥാപനങ്ങളും പൂര്‍ണ്ണമായും അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊതു ഗതാഗത സൗകര്യങ്ങളും നിര്‍ത്തലാക്കും.
നിലവില്‍ രാജസ്ഥാനില്‍ സമ്പൂര്‍ണ്ണമായി അടച്ചിട്ടിരിക്കുകയാണ്. അവശ്യസൗകര്യങ്ങള്‍ ഒഴികെ പൊതുഗതാഗത സൗകര്യങ്ങള്‍ക്കും താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: