കുവൈറ്റ് സിറ്റി കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ ഭാഗികമായി കര് ഫ്യൂ ഏര്‍പ്പെടുത്തി. വൈകീട്ട് 5 മുതല്‍ പുലര്‍ച്ചെ 4 മണി വരെയാണ് കര് ഫ്യൂ. കുവൈത്ത് ക്യാബിനെറ്റിന്റെ അടിയന്തിര യോഗത്തിലാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ കൊണ്ട് വന്ന നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടികളിലേക്ക് നീങ്ങിയതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി അനസ് അല്‍ സാലെ അറിയിച്ചു. കൂടാതെ മാര്‍ച്ച് 26ന് അവസാനിക്കുന്ന പൊതുഅവധി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി അദ്ദേഹം അറിയിച്ചു. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നു അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് . മൂന്ന് വര്‍ഷം വരെ തടവും പതിനായിരം ദിനാര്‍ പിഴയും ആണ് കര്‍ഫ്യൂ നിയമം ലംഘിക്കുന്നവര്‍ക്കുള്ള ശിക്ഷ .
രാജ്യത്ത് ആവശ്യമായ ഭക്ഷ്യ കരുതല്‍ ഉണ്ടെന്നും ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും വാണിജ്യ മന്ത്രി ഖാലിദ് അല്‍ റൗദാന് വ്യക്തമാക്കി. ജനങ്ങള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല .വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യവസ്തുക്കള്‍ ലഭ്യമാക്കാന്‍ ഹോം ഡെലിവറി സര്‍വീസ് ആരംഭിക്കാന്‍ കോ ഓപറേറ്റിവ് സൊസൈറ്റികളുമായി ധാരണയിലെത്താനും മന്ത്രി സഭ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: