തിരുവനന്തപുരം: ജനങ്ങള്‍ നിയന്ത്രിക്കുന്ന ജനതാ കര്‍ഫ്യൂവെന്ന ആശയത്തിനൊപ്പം അണിചേരാമെന്നും ഇതിലൂടെ കുതലിന്റെ കുത്തെന്തെന്ന് ലോകത്തിന് കാട്ടികൊടുക്കാമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്.
ഒരേ മസസോടെ രാജ്യമൊന്നിച്ച് ജനതാ കര്‍ഫ്യൂ എന്ന ആശയത്തെ ഏറ്റെടുത്തിരിക്കുന്നുവെന്നും ഇന്ന് രാത്രി ഒമ്പത് വരെ കൊവിഡെന്ന മഹാമാരിക്കെതിരെ ഈ പ്രതിരോധം തുടരുമെന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുരളീധരന് വ്യക്തമാക്കി.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരേ മനസോടെ രാജ്യമൊന്നിച്ച് കര്ഫ്യൂവിലാണിപ്പോള്.. ഇന്ന് രാത്രി 9 മണി വരെ കൊവിഡെന്ന വ്യാധിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ത്ത് നാം വീടുകളില്‍ തുടരുന്നു. സ്വയം തീരുമാനിച്ച ഏകാന്തവാസത്തില്‍ കഴിയുന്ന ഞാന്‍, ഇന്നത്തെ ദിനം ജനതാ കര്‍ഫ്യൂവെന്ന ആശയത്തിനൊപ്പം അണി ചേരുന്നു. കരുതലിന്റെ കരുത്തെന്തെന്ന് നമുക്ക് ലോകത്തിന് കാട്ടിക്കൊടുക്കാം ജനങ്ങള്‍ നിയന്ത്രിക്കുന്ന ജനതകര്ഫ്യൂവിലൂടെ…. പങ്കു വയ്ക്കാം ഇന്നത്തെ വീടക കാഴ്ചകള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: