ആലപ്പുഴ: ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് പോലും പണമില്ലാതെ ബുദ്ധിമുട്ടുന്ന സംസ്ഥാന സര്‍ക്കാര്‍ കൊറോണയുമായി ബന്ധപ്പെട്ട് 20,000 കോടി രൂപയുടെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി ധനമന്ത്രി തോമസ് ഐസക്ക്.
സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം ഏവര്‍ക്കും അറിവുള്ളതാണല്ലോ എന്ന മുന്‍കൂര്‍ ജാമ്യവുമായാണ് ഐസക്ക് അവകാശവാദങ്ങളുമായി രംഗത്ത് എത്തിയിട്ടുള്ളത്.
വായ്പയാണ് പാക്കേജിന്റെ സാമ്പത്തിക സ്രോതസ് എന്നാണ് ധനമന്ത്രിയുടെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയന് പാക്കേജ് പ്രഖ്യാപിച്ചിട്ടും പൊതുജനങ്ങള്‍ക്ക് വിശ്വാസം വരാതിരുന്ന സാഹചര്യത്തിലാണ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
”20,000 കോടി രൂപയുടെ പാക്കേജ് ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രഖ്യാപിച്ചു. ഈ പണം എവിടെനിന്നുകിട്ടും എന്നാണ് വിമര്‍ശകര്‍ക്ക് അറിയേണ്ടത്. സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം എല്ലാവര്ക്കും അറിവുള്ളതാണല്ലോ. അപ്പോള്‍ പണം എവിടെ നിന്ന് എന്നാണ് അറിയേണ്ടത്.
ഏതൊരു സര്‍ക്കാരിനും ചെയ്യാവുന്ന ലളിതമായൊരു കാര്യമാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. അടുത്ത വര്‍ഷത്തേയ്ക്ക് അനുവദിക്കപ്പെട്ട വായ്പയുടെ പകുതിയെങ്കിലും വര്‍ഷാരംഭത്തില്‍ തന്നെ എടുക്കും.
12 മാസംകൊണ്ട് ചെലവഴിക്കേണ്ട സ്കീമുകളില്‍ ജനത്തിന്റെ കൈയില്‍ പണം എത്തിക്കാന്‍ കഴിയുന്ന പലതും ആദ്യ രണ്ടുമാസംകൊണ്ടു തന്നെ നടപ്പിലാക്കും.
ഉദാഹരണത്തിന് ഓണത്തിനാണ് വിശപ്പുരഹിത ഭക്ഷണശാലകള്‍ തുടക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവ ഏപ്രിലില്‍ തന്നെ തുടങ്ങും. അതുവഴി ജനങ്ങള്‍ക്ക് ഭക്ഷണത്തിന്റെ രൂപത്തില്‍ സമാശ്വാസമൊരുക്കും. പെന്ഷന് മുഴുവന്‍ കുടിശിക തീര്‍ത്ത് കൊടുക്കുകയോ അഡ്വാന്‍സായി കൊടുക്കുകയോ ചെയ്യും.
സാമൂഹ്യപെന്ഷന് ഇല്ലാത്ത സാധുക്കള്‍ക്ക് ചെറിയൊരു ധനസഹായം (1000 രൂപ വീതം) പുതിയതായി നല്‍കും. റേഷന്‍ സൗജന്യം കൊടുക്കും. കുടുംബശ്രീ വഴി 2000 കോടി രൂപയെങ്കിലും അധികമായി വായ്പ കൊടുക്കും. വര്‍ഷം മുഴുവന്‍ നീളുന്ന അടുത്ത വര്‍ഷത്തെ തൊഴിലുറപ്പിന് അനുവദിക്കപ്പെട്ട പ്രവൃത്തി ദിനങ്ങള്‍ ഏപ്രില്‍, മെയ് മാസത്തില്‍ തന്നെ നടത്തും.” മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: