Categories: India

എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള സ്വകാര്യ ലാബുകള്‍ക്കും കൊറോണ പരിശോധന നടത്താം; 4500 രൂപയില്‍ കൂടരുതെന്നും കര്‍ശ്ശന നിര്‍ദ്ദേശം

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എന്‍എബിഎല്‍ അക്രിഡേഷന്‍ ഉള്ള സ്വകാര്യ ലബുകള്‍ക്കാണ് കോവിഡ് 19 പരിശോധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.

Published by

ന്യൂദല്‍ഹി: അമിത നിരക്ക് ഈടാക്കാതെ കോവിഡ് 19 പരിശോധന നടത്താന്‍ സ്വകാര്യ ലാബുകള്‍ക്കും അനുമതി. കോവിഡ് 19 വ്യാപകമാകാന്‍ തുടങ്ങിയതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റേതാണ് ഉത്തരവ്. ശനിയാഴ്ച രാത്രിയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

കോവിഡ് 19 പരിശോധനക്ക് ഈടാക്കുന്ന തുക 4,500 രൂപയില്‍ കവിയാന്‍ പാടില്ലെന്ന ഉപാധിയോടെയാണ് അനുമതി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മാനദണ്ഡങ്ങള്‍ക്കനുസരിച്ച് എന്‍എബിഎല്‍ അക്രിഡേഷന്‍ ഉള്ള സ്വകാര്യ ലബുകള്‍ക്കാണ് കോവിഡ് 19 പരിശോധന നടത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്.  

കൊറോണ വൈറസ് പരിശോധനയ്‌ക്കായി ഒരാള്‍ക്ക് 6500 രൂപ വീതമാണ് സര്‍ക്കാര്‍ നിലവില്‍ ചെലവിടുന്നത്. പരിശോധനയ്‌ക്കുള്ള പരമാവധി ചിലവ് 4,500 രൂപയില്‍ കൂടരുതെന്ന് ദേശീയ ടാസ്‌ക്ഫോഴ്സും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംശയാസ്പദകരമായ കേസുകളുടെ സ്‌ക്രീനിങ് ടെസ്റ്റിനായി 1,500 രൂപയും സ്ഥിരീകരണ പരിശോധനയ്‌ക്ക് 3,000 രൂപയുമാണ്.  

കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം പാലിക്കാതെ അമിത ഫീസ് ഇടാക്കിയാല്‍ അക്രഡിറ്റേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള കര്‍ശ്ശന നടപടി കൈക്കൊള്ളുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം രാജ്യത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ കൊറോണ വൈറസ് കേസുകള്‍ പരിശോധിക്കുന്നതിനായി 51 ലാബുകള്‍ കൂടി സജ്ജമാക്കുമെന്ന് കയറ്റുമെന്ന്  മേധാവി ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by