2019 നവംബര്‍ 17 നാണ് ആദ്യമായി കൊറോണാ വൈറസ് റിപ്പോര്‍ട്ട് ചെയ്തതെന്ന് ചൈന. 2019 ഡിസംബര്‍ ഒന്നിന് ഹൗനാന്‍ എന്ന സ്ഥലത്ത് സമുദ്രോല്‍പ്പന്ന മാര്‍ക്കറ്റില്‍ ആദ്യമായി ഒരാള്‍ക്ക് രോഗബാധ ലക്ഷണം.
- ഡിസം. 12: വുഹാനില്‍ ആദ്യമായി കൊറോണ ബാധ സ്ഥിരീകരിച്ച് ചൈന സിസി ടിവി സംപ്രേഷണം.
- ഡിസം. 25: കൊറോണാ ബാധ ആരോഗ്യ പ്രവര്‍ത്തകനില്‍ റിപ്പോര്‍ട്ട് ചെയ്ത് ഐസൊലേഷന്‍ ആരംഭിച്ചു.
- 2020 ജനുവരി ഒന്ന്: 266 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
- ജനു. ഒമ്പത്: ആദ്യത്തെ മരണം സംഭവിച്ചു
- ജനു. 11: ചൈന ഔദ്യോഗികമായി മരണ വിവരം പുറത്തുവിട്ടു.
- ജനു. 14: മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കുള്ള പകര്‍ച്ച സ്ഥിരീകരിച്ചു.
- ജനു. 31: ബ്രിട്ടണ്‍, റഷ്യ, സ്വീഡന്‍, സ്‌പെയ്ന്‍ എന്നീ രാജ്യങ്ങളിലും കൊറോണാബാധ സ്ഥിരീകരിച്ചു.
- അരേിക്കയില്‍ കാലിഫോര്‍ണിയയില്‍ ഏഴാമത്തെ ആളിനും സ്ഥിരീകരണം. ലണ്ടന്‍, തായ്‌ലന്‍ഡ്, സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലും കൊറോണ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു.
- ജനുവരി 30: ഇന്ത്യയില്‍ ആദ്യ കൊറോണ കേസ് റിപ്പോര്‍ട്ടു ചെയ്തു; കേരളത്തില്‍. ചൈനയിലെ വുഹാന്‍ സര്‍വകലാശാലയില്‍നിന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥിയില്‍.
- രണ്ടാമത്തെ കേസും കേരളത്തില്‍. ഫെബ്രുവരി രണ്ടിന്. ചൈനയില്‍നിന്നെത്തിയ ആളിനുതന്നെ.
- മൂന്നാമത്തെ കേസും കേരളത്തില്‍, ഫെബ്രുവരി മൂന്നിന് കാസര്‍കോട്ട്, വുഹാനില്‍നിന്ന് വന്നയാള്‍.
- മാര്‍ച്ച് രണ്ടിനാണ് ഇന്ത്യയില്‍ മറ്റൊരു കേസ് റിപ്പോര്‍ട്ട് ചെയ്തത്- ദല്‍ഹിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: