ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഗായിക കനിക കപൂറിനെ വിമര്‍ശിച്ച ട്വിറ്റര്‍ ഉപയോക്താവിന് ആളുമാറി. രൂക്ഷവിമര്‍ശനമേറ്റു വാങ്ങിയത് എഴുത്തുകാരി കനിക ധില്ലണ്‍.
പേരിലെ സാമ്യമാണ് ട്വിറ്റര്‍ ഉപയോക്താവിനെ കുഴപ്പത്തിലാക്കിയത്. വിമര്‍ശനത്തിനിരയായ കനിക ധില്ലണും ഞെട്ടലിലാണ്.
കനിക ധില്ലണിനെ ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റര്‍ പോസ്റ്റ്. നിങ്ങള്‍ സ്വയം പ്രസിദ്ധരെന്ന് വിളിക്കുന്നു. എത്ര നിരുത്തരവാദപരമായാണ് പെരുമാറിയത്. മറ്റുള്ളവര്‍ക്കു കൂടി രോഗബാധയുണ്ടാക്കി. തീര്‍ച്ചയായും നിങ്ങളെ ജയിലിലടയ്ക്കണം, പോസ്റ്റില്‍ പറയുന്നു.
ഇതിന് പ്രതികരണവുമായി കനിക ധില്ലണും രംഗത്തെത്തി. വൈറസ് ബാധിച്ചിരിക്കുന്നത് താങ്കളുടെ തലച്ചോറിലാണെന്നാണ് കനിക ട്വിറ്റര്‍ ഉപയോക്താവിനോട് പറഞ്ഞത്.
കനിക എന്ന് പേരുള്ള എല്ലാവരെയും താങ്കള്‍ ജയിലിലടയ്ക്കുമോ? സൂരജ് എന്നാണ് താങ്കളുടെ പേര് എങ്കിലും തലച്ചോര്‍ ഇരുട്ടിലാണ്. അതുകൊണ്ട് തലച്ചോറിലെ ലൈറ്റ് പ്രകാശിപ്പിക്കൂ. സ്നേഹം പരത്തൂ. വീട്ടില്‍ തന്നെ ഇരിക്കുക, കൈകള്‍ സോപ്പിട്ട് കഴികുക, കനിക ധില്ലണ്‍ ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: