ഹൂസ്റ്റണ്‍: കോറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു ഫെഡറല്‍- സംസ്ഥാന-കൗണ്ടി – സിറ്റി എന്നിവ പുറത്തിറക്കിയ കര്‍ശന നിര്‍ദേശങ്ങള്‍ ലംഘിച്ചു പത്തില്‍ കൂടുതല്‍ പേര് ഒത്തുചേര്‍ന്നാല്‍ 2000 ഡോളര്‍ വരെ പിഴ ചുമത്തുന്ന നിയമം നിലവില്‍ വന്നു.
മലയാളിയായ കെന്‍ മാത്യു അംഗമായിട്ടുള്ള സ്റ്റാഫ്ഫോര്‍ഡ് സിറ്റികൗണ്‍സിലാണ് പുതിയ നിയമം പാസ്സാക്കിയിരിക്കുന്നതു.മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരമാണ് സ്റ്റാഫോര്‍ഡ്.സംസ്കാര ചടങ്ങുകള്‍ക്കും, പൊതു കൂടിവരവുകള്‍ക്കും ആരാധനാലയങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്ന് സിറ്റിയുടെ ഉത്തരവില്‍ പറയുന്നു .
അമേരിക്കയില്‍ ഇതുവരെ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ചു ഇത്തരത്തില്‍ നിയമം പാസ്സാക്കുന്ന ആദ്യ സിറ്റി കൂടിയാണ് സ്റ്റാഫ്ഫോര്‍ഡ്. ആരാധനാലയങ്ങളില്‍ വൈദികന് ഉള്‍പ്പടെയാണു 10 പേര്. മാര്‍ച്ച് 31 വരെയാണു ഈ നിയമം. അതു കഴിഞ്ഞ് 50 പേര്‍ക്ക് വരെ ആകാം. പിന്നീട് സി.ഡി.സി പറയുന്നതിനനുസരിച്ച് ചട്ടം മാറ്റും.കൗണ്‍സില്‍ മെമ്പര്‍ കെന്‍ മാത്യു സിറ്റിയിലെ പൗരന്മാര്ക്കു അയച്ചു കൊടുത്ത കത്തിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: