ന്യൂദല്‍ഹി : കൊറോണ വൈറസ് വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളോട് നടത്തിയിട്ടുള്ള ആഹ്വാനം ഏറെ ഫല പ്രദമാണെന്ന് ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കോവിഡ് 18 ജാഗ്രതയുടെ ഭാഗമായി ആശുപത്രി തുടങ്ങിയ ആരോഗ്യ മേഖലകളിലുള്ള സമൂഹ സമ്പര്‍ക്കം കുറയ്ക്കാനും മാസം തോറുമുള്ള പരിശോധന ഒഴിവാക്കാനും മോദി കഴിഞ്ഞ ദിവസം അഭ്യര്‍ത്ഥന നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടര്‍ന്ന് ഒപി വിഭാഗത്തില്‍ 11,000 പേര് ചികിത്സയ്ക്കായി എത്തിയിരുന്നത് നിലവില്‍ 5800 ആയി കുറഞ്ഞിട്ടുണ്ട്. അതായത് 50 ശതമാനത്തോളം പേര് അവരുടെ ആശുപത്രി വാസം ഒഴിവാക്കിയിരിക്കുന്നുവെന്നും എയിംസ് അധികൃതര്‍ അറിയിച്ചു.
അതേസമയം എയിംസില്‍ മാത്രമല്ല, ദല്‍ഹിയിലെ മറ്റ് പല ആശുപത്രികളിലും സര്‍ക്കാര്‍ ആശുപത്രികളിലും രോഗികളുടെയും സന്ദര്‍ശകരെയും എണ്ണം വളരെ കുറഞ്ഞിരിക്കുന്നു. ഒരു പരിധിവരെ രോഗം വ്യാപിക്കുന്നത് പ്രതിരോധിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും എയിംസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: