ലഖ്നൗ : കോവിഡ് 19 ജാഗ്രതയ്ക്കിടയിലും രാഷ്ട്രീയം കണ്ട് സമാജ്വാദി പാര്‍ട്ടി. കൊറോണ വൈറസ് ബാധിച്ച് ഇന്ത്യയില്‍ ആരും മരിച്ചിട്ടില്ല. സിഎഎയ്ക്കെതിരെയുള്ള പ്രതിഷേധിക്കുന്നത് തടയുന്നതിന് വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണെന്നു സമാജ്വാദി പാര്‍ട്ടി നേതാവ് രമാകാന്താണ് അറിയിച്ചത്.
കൊറോണ വൈറസ് അങ്ങിനെയൊരു വൈറസ് ഇല്ല. ജനങ്ങള്‍ കൂട്ടം കൂടി സിഎഎയ്ക്കെതിരെ പ്രതിഷേധിക്കാതിരിക്കുന്നതിന് വേണ്ടി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഗൂഢതന്ത്രമാണെന്നും രമാകാന്ത് പറഞ്ഞു. കോവിഡ് 19 ഇന്ത്യയില്‍ 258 പേര്‍ക്ക് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലും അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് രമാകാന്തിന്റെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
കൂടാതെ ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പുകളെ പാടെ തള്ളിക്കളഞ്ഞു കൊണ്ട്, കൊറോണ രോഗിയെ ആലിംഗനം ചെയ്യാന്‍ താന്‍ തയ്യാറാണെന്നും രമാകാന്ത് യാദവ് അറിയിച്ചു.
അതേസമയം എസ്പി നേതാവും, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളും, ബോധവത്കരണവും നടത്തി വരികയാണ്. രമാകാന്തിന്റെ പ്രസ്താവനയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ നിന്നും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. അടിയന്തിര സാഹചര്യങ്ങളില്‍ പോലും ഇയാള്‍ രാഷ്ട്രീയം നോക്കുന്നതായും സമൂഹ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.
അതിനിടെ ഇന്ത്യയില്‍ കോവിഡ് 19 ബാധിതരുടെ എണ്ണം 271ലെത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിഷയത്തില്‍ അടിയന്തിര നടപടികള്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രാലയവും ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച് കൗണ്‍സിലും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: