കൊച്ചി: കൊറോണ ഭീഷണിയുടെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ മദ്യവില്പന തുടങ്ങാന്‍ ബിവറേജസ് കോര്‍പ്പറേഷനോടു നിര്‍ദേശിക്കണമെന്ന ഹര്‍ജിയില്‍ ഹര്ജിക്കാരന് 50,000 രൂപ കോടതിച്ചെലവ് നല്കാന് ഹൈക്കോടതി ഉത്തരവിട്ടു. ആലുവ ദേശം സ്വദേശി ജി. ജ്യോതിഷ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി ഹൈക്കോടതി തള്ളി.
മദ്യവില്പന മൗലികാവകാശമല്ലാത്തതിനാല്‍ സാധാരണ സാഹചര്യത്തില്‍ പോലും ഹര്ജിക്കാരന് ഇത്തരമൊരാവശ്യം ഉന്നയിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി വിമര്‍ശിച്ചു. അങ്ങേയറ്റത്തെ ദേഷ്യവും വെറുപ്പും തോന്നുന്നു. മദ്യവില്പന, വിതരണം എന്നിവ സര്‍ക്കാരിന്റെ നയതീരുമാനമായതിനാല്‍ കോടതിക്ക് ഇടപെടാനാവില്ല. ഹര്ജിക്കാരന് വിലകുറഞ്ഞ പബ്ലിസിറ്റിക്കാണ് ശ്രമിച്ചത്. ഹര്‍ജി നല്കാന് ഹര്ജിക്കാരന് തെരഞ്ഞെടുത്ത സാഹചര്യം കോടതിയെ അലോസരപ്പെടുത്തുന്നു. കൊറോണ പടരാതിരിക്കാനുള്ള മുന്‍കരുതലും സുരക്ഷയും ഉറപ്പാക്കുന്ന സമ്മര്‍ദത്തിലാണ് എല്ലാവരും. പൊതുജന താല്പര്യം മുന്‍നിര്‍ത്തി സുരക്ഷാ മുന്‍കരുതലെടുത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വ്യവഹാരികള്‍ക്ക് മറ്റുള്ളവരെക്കുറിച്ച് ബോധമുണ്ടാകണം.
ജഡ്ജിമാരും അഭിഭാഷകരും ഗുമസ്തരും ഹൈക്കോടതി ജീവനക്കാരും കൊറോണ ഭീഷണി നേരിട്ടാണ് അടിയന്തര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കുന്നത്. ഇത്തരം നിര്‍ദേശം നിലനില്‍ക്കെ വിവേചനരഹിതമായാണ് ഹര്‍ജികള്‍ നല്‍കുന്നത്. ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന് ആവശ്യപ്പെട്ടെങ്കിലും ഇത്തരമൊരു ഹര്‍ജിക്ക് ഉചിതമായ കോടതിച്ചെലവ് ചുമത്തേണ്ടതാണെന്നും കോടതി പറഞ്ഞൂ. കോടതിയെ പരിഹസിക്കുന്ന തരത്തിലുള്ളതാണ് ഹര്‍ജിയെന്നും കൊറോണ ഭീഷണിയുള്ള സാഹചര്യത്തില്‍ അടിയന്തര സ്വഭാവമുള്ള കേസുകള്‍ മാത്രം പരിഗണിക്കുന്നതിനിടെ ഇത്തരമൊരു അപക്വമായ നടപടി വെറുതേ വിടാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിച്ചെലവ് കെട്ടിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. തുക രണ്ടാഴ്ചയ്ക്കുള്ളില്‍ മുഖ്യമന്ത്രിയുടെ ദുരിത്വാശാസ നിധിയിലേക്ക് കെട്ടിവച്ച് രസീത് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ മുമ്പാകെ ഹാജരാക്കണം. ഹര്ജിക്കാരന് തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യു റിക്കവറി നടപടി സ്വീകരിക്കാനാവുമെന്നും വിധിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: