ന്യൂദല്‍ഹി: കൊറോണ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് നാളെ ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ നെഞ്ചേറ്റി ഇന്ത്യ. ഒരു ജനതയൊന്നൊകെ മോദിയുടെ ആഹ്വാനത്തിന് സമ്പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തിറങ്ങി. നേതാക്കള്‍ മുതല്‍ താരങ്ങള്‍ വരെ, വിദ്യാര്‍ഥികള്‍ മുതല്‍ വിദ്യാഭ്യാസ വിചക്ഷണവര് വരെ, സാധാരണക്കാര്‍ മുതല്‍ ബുദ്ധിജീവികള്‍ വരെ സാമൂഹ്യ മാധ്യമങ്ങളില്‍ മോദിക്കൊപ്പം അണിനിരന്നു.
മോദിയുടെ കടുത്ത വിമര്‍ശകനും മാധ്യമപ്രവര്‍ത്തകനുമായ ശേഖര്‍ ഗുപ്തയുടെ വാക്കുകളാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. മികച്ച വാഗ്മിയായ മോദിയുടെ ഏറ്റവും ശാന്തമായ, അളന്ന് തൂക്കിയുള്ള സുപ്രധാനമായ പ്രസംഗം പൊതു ജീവിതത്തില്‍ അദ്ദേഹം നടത്തിയ ഏറ്റവും നല്ല പ്രസംഗമാണ്. ശാന്തമായി, സൂക്ഷ്മബോധത്തോടെ, പ്രചോദനമേകുന്ന രീതിയില്‍ സംസാരിക്കാന്‍ കഴിയുന്ന ജനകീയനായ ഒരു നേതാവിനെ രാജ്യം ആവശ്യപ്പെടുന്ന സമയത്താണീ പ്രസംഗം, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന ജെഎന്‍യു മുന്‍ യൂണിയന് പ്രസിഡന്റ് ഷെഹലാ റഷീദ് ആണ് നരേന്ദ്രമോദിക്ക് പിന്തുണയുമായി ട്വിറ്ററില്‍ ആദ്യം രംഗത്തെത്തിയത്. രോഗം കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാന്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ തീരുമാനത്തെ അഭിനന്ദിക്കുന്നു.
ഇതോടൊപ്പം തൊഴിലുടമകള്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി നല്‍കണമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനവും അഭിനന്ദനം അര്‍ഹിക്കുന്നു. ജനങ്ങള്‍ പരിഭ്രാന്തരാവാതെ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ജനത കര്‍ഫ്യൂ’ എന്ന ആഹ്വാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂരും സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: