കണ്ണൂര്‍: കോവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ പുറത്തുവിട്ട ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തി കണ്ണൂര്‍ പിലാത്തറ മുസ്ലിം പള്ളിക്കമ്മിറ്റി. പൊതുജനങ്ങള്‍ ഒത്തുകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന നിര്‍ദ്ദേശം അവഗണിച്ച് ജുമുഅ നമസ്കാരം നടത്തുകയായിരുന്നു.
പൊതുജനങ്ങള്‍ പങ്കെടുക്കുന്ന മതപരമായ ചടങ്ങുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം പുറത്തുവിട്ടിരുന്നു. ഇതെല്ലാം അവഗണിച്ച് മുസ്ലിം പള്ളി ജുമുഅ നമസ്കാരം നടത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പിലാത്തറ മുസ്ലിം പള്ളി കമ്മിറ്റിക്കെതിരെ പോലീസ് കേസെടുത്തു. പരിയാരം പോലീസാണ് കേസെടുത്തത്. മുസ്ലിം പള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കു നടന്ന പ്രാര്‍ത്ഥനയില്‍ 500ഓളം വിശ്വാസികള്‍ പങ്കെടുത്തെന്നാണ് പോലീസ് ആരോപണം.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ കളക്ടര്‍ മതസംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന ഉള്‍പ്പെടെ ജനക്കൂട്ടമുണ്ടാവുന്ന ചടങ്ങുകളും പ്രാര്‍ഥനകളും ഒഴിവാക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇത് ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് പള്ളി കമ്മിറ്റിക്കെതിരേ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: