വാഷിങ്ടന്‍ ഡിസി: 2019 സാമ്പത്തിക വര്‍ഷം എച്ച്1 ബി വീസക്കായി സമര്‍പ്പിക്കപ്പെട്ട അപേക്ഷകളില്‍ അഞ്ചിലൊന്നു തള്ളികളഞ്ഞതായി യുഎസ് ഇമ്മിഗ്രേഷന്‍ സര്‍വീസിനെ ഉദ്ധരിച്ചു നാഷനല്‍ ഫൗണ്ടേഷന് ഓഫ് അമേരിക്കന്‍ പോളസി വെളിപ്പെടുത്തി. 132967 അപേക്ഷകള്‍ അംഗീകരിച്ചപ്പോള്‍ 35633 അപേക്ഷകളാണ് തള്ളികളഞ്ഞത്.
എച്ച്1 ബി വീസ പുതുക്കുന്നതിന് സമര്‍പ്പിക്കപ്പെട്ട 256356 അപേക്ഷകള്‍ അംഗീകരിച്ചപ്പോള്‍ 35880 എണ്ണം അംഗീകരിച്ചില്ല.
2018 നേക്കാളും കുറവ് അപേക്ഷകളാണ് 2019 ല്‍ അംഗീകരിക്കാതെ തള്ളികളഞ്ഞത്. ട്രംപ് അധികാരത്തില്‍ വരുന്നതിനു മുന്‍പ് അപേക്ഷകളില്‍ 6 ശതമാനത്തോളമാണ് അംഗീകരിക്കാതെയിരുന്നത്. ഇപ്പോള്‍ ഇത് 12 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മള്‍ട്ടി നാഷനല്‍ കമ്പനിയായ വിപ്രോയുടെ 47% അപേക്ഷകള്‍ അംഗീകരിക്കപ്പെട്ടില്ലെന്ന് കമ്പനി വക്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: