ലഖ്നൗ : ബ്രിട്ടണില്‍ വെച്ച് കൊറോണ സ്ഥിരീകരിച്ചിട്ടും നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് വിരുന്ന് സത്കാരം നടത്തിയതിന് ബോളീവുഡ് ഗായിക കനിക കപൂറിനെതിരെ കേസെടുത്തു. ലഖ്നൗ പോലീസാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
കനികയ്ക്ക് കഴിഞ്ഞാഴ്ച ബ്രിട്ടണില്‍ എത്തിയപ്പോള്‍ തന്ന വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് ഐസൊലേഷനില്‍ കഴിയണമെന്ന് ഇവര്‍ക്ക് കര്‍ശ്ശന നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ഇവര്‍ വിരുന്ന് സത്കാരം നടത്തുകയായിരുന്നു. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് പൊതു സ്ഥലത്ത് മറ്റുള്ളവരുമായി ഇടപെട്ടതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ലണ്ടനില്‍ നിന്നും മടങ്ങിവന്ന ഇവര്‍ യാത്രാവിവരം വെളിപ്പെടുത്താതെ സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ട്ടി നടത്തുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥരടക്കം നിരവധി പ്രമുഖ വ്യക്തികളാണ് ഇവര്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തത്.
അതേസമയം കനികയുടെ പിതാവിനും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗായിക കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ കൊറോണ പരിശോധനാഫലത്തില്‍ പോസിറ്റീവാണെന്ന് അറിയിച്ചിരുന്നു. ഇതോടെ വിരുന്ന് സത്കാരത്തില്‍ പങ്കെടുത്തവരെയെല്ലാം നിരീക്ഷിക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങുകയായിരുന്നു. കനികയെ ലഖ്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗായികയുടെ പാര്‍ട്ടിയില്‍ പങ്കെടുത്ത എംപി ദുഷ്യന്ത് സിങ് ലോക്സഭയില്‍ എത്തിയിരുന്നു. കൂടാതെ രാജസ്ഥാനില്‍ നിന്നുള്ള എംപിമാര്‍ക്കായി രാഷ്ട്രപതി സംഘടിപ്പിച്ച വിരുന്നില്‍ ദുഷ്യന്തും പങ്കെടുത്തിരുന്നു.
കനികയുടെ വിരുന്നില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ദുഷ്യന്തും അമ്മയും മുുന്‍ രാജസ്ഥാന് മുഖ്യമന്ത്രിയുമായ വസുന്ധര രാജ സിന്ധെ നിരിക്ഷണത്തില്‍ പ്രവേശിച്ചു. ദുഷ്യന്തിന്റെ അടുത്തിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍, വരുണ്‍ഗാന്ധി, ദീപേന്ദര്‍ ഹൂഡ, അനുപ്രിയ പട്ടേല്‍, ജിതിന് പ്രസാദ് എന്നിവരും മുന്‍ കരുതല്‍ എന്ന നിലയില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. മുന്‍കരുതലിന്റെ ഭാഗമായി രാഷ്ട്രപതി പൊതു പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: