അനേകം നൂറ്റാണ്ടുകളായി ഇന്ത്യയിലെ പല ക്ഷേത്രങ്ങളും പൂജാദികര്‍മ്മങ്ങള്‍ക്ക് ഉപരിയായി പഠനകേന്ദ്രങ്ങള്‍ ആണ്. ക്ഷേത്ര ആചാര്യന്മാര് മുഖേന പല പല ലിഖിതങ്ങളെക്കുറിച്ചും ചുമര്‍ചിത്രങ്ങളെക്കുറിച്ചും പഠിക്കുവാന്‍ സാധിക്കുന്നുണ്ട്. പഴയകാല ക്ഷേത്രങ്ങള്‍ പോലും കലാപരമായ പുരോഗതിക്കും സംരക്ഷണത്തിനും മുന്‍തൂക്കം നല്‍കിപോന്നിട്ടുണ്ട്. ഇന്ത്യയിലെ മിക്ക ക്ഷേത്രങ്ങളിലും സംഗീത ഉപകരണങ്ങളുടെയും നൃത്തരൂപങ്ങളുടെയും ചുമര്‍ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. നൃത്തവും സംഗീതവും ക്ഷേത്രങ്ങളിലെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമല്ലെങ്കില്‍ പോലും അവ ക്ഷേത്രങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായിരുന്നു.
ഇന്ത്യയിലെ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളില്‍ സംഗീതത്തിന്റെ ഉയര്‍ച്ചയ്ക്കും പുരോഗതിക്കും സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. ഇന്ത്യയില്‍ പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ സംഗീതത്തെയും നൃത്തത്തെയും ഒരുവിനോദം എന്നതിലുപരി പഠനത്തിന്റെ ഭാഗമായിട്ടാണ് കണ്ടുവരുന്നത്. അങ്ങനെ നൃത്തവും സംഗീതവും വിദ്യ എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇത് ജനങ്ങളെ ഒരു പരിധിവരെ നൃത്തവും സംഗീതവും എന്തെന്ന് അറിയുവാനുള്ള ഒരു ചിന്താധാരയിലേക്ക് നയിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ നൃത്തവും സംഗീതവും ക്ഷേത്രാചാരങ്ങളുടെ ഒഴിവാക്കാനാകാത്ത ഭാഗമായിത്തീര്‍ന്നു.
ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാല്‍ വ്യത്യസ്തരീതിയിലുള്ള നൃത്തരൂപങ്ങളുടെ ചുമര്‍ചിത്രങ്ങള്‍ കാണുവാന്‍ സാധിക്കും. ഉദാഹരണത്തിന് ്ഭുജംഗലളിതനൃത്തം, ഗണപതി നൃത്തം മുതലായവ കൂടാതെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഗീതരൂപമായ കൗത്വം കേള്‍ക്കുവാന്‍ സാധിക്കും
നൃത്ത-സംഗീതാദികളുടെ ക്ഷേത്രങ്ങളിലെ അവതരണം ഭഗവാനുള്ള ഒരു ദക്ഷിണ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. നര്‍ത്തകിമാരും സംഗീതജ്ഞരും ഈമേഖലയില്‍ നിന്നും വിട്ടുപോകാതിരിക്കാന്‍ അന്നത്തെ ഭരണാധികാരികള്‍ അവര്‍ക്ക് ഭൂമിപതിച്ച് നല്‍കുക പതിവായിരുന്നു. അന്നത്തെ ശൈവക്ഷേത്രങ്ങളില് ‘ഓതുവാര്’ എന്ന ഒരു ജനവിഭാഗം തേവാരം ആലപിക്കുക പതിവായിരുന്നു. വൈഷ്ണവ ക്ഷേത്രങ്ങളില്‍ ‘അറൈയാര്’ എന്ന വിഭാഗമാണ് തേവാരം ചൊല്ലിയിരുന്നത്.
പതിനഞ്ചാം നൂറ്റാണ്ടോടെ കൂടി ഭജനസമ്പ്രദായത്തിന് പ്രത്യേക രൂപവും ഭാവവും കൈവന്നു. മധ്യകാല ഘട്ടത്തില്‍ ഭക്തിപ്രസ്ഥാനത്തിന് കൂടുതല്‍ ഊന്ന ല്നല്കപ്പെട്ടു. ഏകാദശി, ഉത്സവം പോലെയുള്ള വിശേഷ അവസരങ്ങളില്‍ ഭജന പദ്ധതി ക്ഷേത്രങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത ഘടകമായിമാറി.
പ്രായ-ലിംഗ-ഭേദമന്യേ എല്ലാവരും തന്നെ ഭജനയില്‍ ഭാഗഭാക്കായിതീര്ന്നു. കൊച്ചുകുട്ടികള്‍ക്ക് പോലും സംഗീതത്തോടുള്ള ആസക്തി വളര്‍ന്നു വരുവാന്‍ ഭജന പദ്ധതി വലിയ പങ്കുവഹിച്ചു.ക്ഷേത്ര ആചാരങ്ങളുടെ ഒഴിച്ചുകൂടാനാകാത്ത സംഗീത ഉപകരണമാണ് നാഗസ്വരം. പലരും ഈ സംഗീത ഉപകരണത്തെ നാദസ്വരം എന്ന് പറയുമെങ്കിലും നാഗസ്വരം എന്നതാണ് ശരി. നാഗസ്വരത്തിന്റെ ശബ്ദവും, ആകൃതിയും ഭുജംഗ സ്വരത്തെ അനുസ്മരിപ്പിക്കുന്നതാണ്. സര്പ്പത്തിന് ഇതുപോലുള്ള ആകൃതിയും ഈസംഗീത ഉപകരണത്തിന് ഒരു സവിശേഷതയാണ്. തിരുവാരൂര്‍ ക്ഷേത്ര ഉത്സവത്തെയും ആചാരങ്ങളെയും പറ്റി മുത്തുസ്വാമിദീക്ഷിതര്‍ ‘ത്യാഗരാജമഹാത്മജാരരോഹ’ എന്ന ശ്രീരാഗ കൃതി രചിച്ചു. നാഗസ്വരത്തിന് 700 വര്‍ഷത്തിലേറെ പഴക്കമില്ല എന്ന ഈ പ്രസ്താവനയ്ക്ക് തെളിവില്ല, ശിലാലിഖിതങ്ങളില്‍ പോലും ഈ സംഗീത ഉപകരണത്തെ കുറിച്ച് പരാമര്‍ശിച്ചിട്ടില്ല. തിരുവിതാംകൂറിലെ പത്മനാഭപുരം കൊട്ടാരത്തില്‍ ചുമര്‍ചിത്രങ്ങളില്‍ നാഗസ്വരത്തിന്റെ ചിത്രങ്ങള്കാണാമെങ്കിലും ഈ സംഗീത ഉപകരണം പ്രചാരത്തില്‍ വന്നത് മധ്യകാലഘട്ടത്തില്‍ ആണ്. നാളെ: കൃഷ്ണഭക്തി ആഘോഷിച്ച ഊത്തുക്കാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: