തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും കേരളത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് മാത്രം രോഗം സ്ഥീരീകരിച്ചത് 12 പേര്‍ക്ക് ആണ്. കൊച്ചിയില്‍ യുകെയില്‍ നിന്നെത്തിയ അഞ്ചു ടൂറിസ്റ്റുകള്‍ക്ക് ആണ് രോഗം സ്ഥീരീകരിച്ചത്. കാസര്‍ഗോഡ് സ്ഥിതി ഗുരുതരം ആണ്. ആറു പേര്‍ക്കാണ് അവിടെ രോഗം സ്ഥീരീകരിച്ചത്. കാസര്‍ഗോഡ് സ്ഥിതി വിചിത്രം ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം പിടിപെട്ട ആള് കോഴിക്കോട് വിമാനം ഇറങ്ങി ട്രെയിനില്‍ കാസര്‍കോട്ടേക്ക് പോകുക ആയിരുന്നു. അവിടെ എത്തി നിരവധി പരിപാടികളില്‍ അയാള്‍ പങ്കെടുത്തു.
ഫുട്ബോള്‍, ക്ലബ് പരിപാടി, വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുത്തു. അദ്ദേഹം ഒട്ടേറ സഞ്ചരിച്ചു. കാസര്‍കോട് പ്രത്യേകം കരുതല്‍ വേണം എന്നാണ് ഇതില്‍ കാണുന്നത്. ജാഗ്രത വേണം എന്ന് അഭ്യര്‍ഥിക്കുന്നുണ്ടെങ്കിലും ചിലര്‍ ഇത് അനുസരിക്കാത്തതിന്റെ വിനയാണിത്. കാസര്‍കോട് ജില്ലയില്‍ ഒരാഴ്ച സര്‍ക്കാര്‍ ഓഫിസുകള്‍ അടച്ചിടും. രണ്ടാഴ്ചക്കാലം എല്ലാ ആരാധനാലയങ്ങളും അടച്ചിടണം. അവിടെയുള്ള ക്ലബുകള്‍ മുഴുവനായും അടയ്ക്കും. കടകള്‍ രാവിലെ 11 മുതല്‍ വൈകിട്ട് 5 വരെ മാത്രമേ തുറക്കൂ. ഇങ്ങനെ വലിയ നിയന്ത്രണം കാസര്‍കോട് വേണം. ഇത് ഉത്തരവായി ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാലക്കാട് ആണ് ഒരു കൊറോണ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. ഇമതാടെ കൊറോണ ബാധിച്ച ആകെ എണ്ണം 40 ആണ്. 44,390 പേര് ഇപ്പോള്‍ സംസ്ഥാനത്തു നിരീക്ഷണത്തിലുണ്ട്. അതില്‍ 44,165 പേര് വീടുകളിലാണ്.
225 പേര് ആശുപത്രിയിലാണ്. ഇന്നുമാത്രം 56 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3,436 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 12 പേര്‍ക്ക് രോഗം വന്നത് കാര്യങ്ങള്‍ ഗൗരവമായി എടുക്കണമെന്നാണു കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: