തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യുവിന് കേരള സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെഎസ്ആര്‍ടിസിയുടെ ഒറ്റ ബസുകളും കൊച്ചി മെട്രോയും അന്നേ ദിവസം സര്‍വീസ് നടത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര നിര്‍ദേശം എല്ലാവരും പാലിക്കണം. ഇപ്പോള്‍ കാര്യങ്ങള്‍ പറയന്നത് അപേക്ഷയായിട്ടാണ്. അനുസരിച്ചില്ലെങ്കില്‍ സ്വരം കടുപ്പിക്കേണ്ടി വരുമെന്നുംഅദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഞായറാഴ്ച ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇതു ജനങ്ങള്‍ക്കുള്ള ബോധവല്‍ക്കരണമാണെന്നും ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അതേ സമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ജനതാകര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത ഞായറാഴ്ച സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല. അന്നേദിവസം സ്വകാര്യ ബസുകളുടെ സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് തീരുമാനിച്ചു. കോഴിക്കോട് ചേര്‍ന്ന യോഗമാണ് ജനതാകര്‍ഫ്യൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനങ്ങളില്‍ യാത്രക്കാരുടെ വലിയ കുറവാണ് അനുഭവപ്പെടുന്നത്. ജനതാകര്‍ഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് കോട്ടയം ജില്ലയിലെ പമ്പുകള്‍ തുറക്കില്ലെന്ന് പമ്പുടമകളും അറിയിച്ചിട്ടുണ്ട്. മൂന്ന് ഓയില്‍ കമ്പനികളുടേതായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 155 പമ്പുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കില്ല.
രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് ഒന്‍പത് മണിവരെ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ജനതാ കര്‍ഫ്യു പ്രഖ്യാപിച്ചത്.
കൊറോണ മൂലം ഇന്ത്യയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന പ്രചാരണങ്ങള്‍ തെറ്റാണ്. ലോകം മുഴുവനുമുള്ള മനുഷ്യര്‍ പ്രതിസന്ധിയിലാണ്. ഒന്നാം ലോക മഹായുദ്ധവും രണ്ടാം ലോക മഹായുദ്ധവും ബാധിച്ച രാജ്യങ്ങളേക്കാള്‍ അധികമാണ് കൊറോണ ബാധിച്ച രാജ്യങ്ങളുടെ എണ്ണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: