തിരുവനന്തപുരം : കൊറോണ വൈറസ് മുന്‍ കരുതലിന്റെ ഭാഗമായി ഞായറാഴ്ച ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തതില്‍ പ്രമുഖ വ്യക്തികള്‍ പിന്തുണച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ നേതാവ്. ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസ് കൊറോണ കാലത്തെ ഇന്ത്യയുട സ്വകാര്യ ദുരന്തം എന്നപേരില്‍ മോദിയെ പരിഹസിക്കുകയായിരുന്നു.
മോദിയുടെ ചിത്രത്തിനൊപ്പം നല്കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഞായറാഴ്ച ഒരു ദിവസം ജനതാ കര്‍ഫ്യൂവില്‍ ജനങ്ങള്‍ സ്വയം അണിചേരണമെന്നും അഞ്ച് മണിക്ക് വീടിനു പുറത്തോ ജനാലയ്ക്ക് സമീപത്തോ നിരന്നു നിന്ന് ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. രാജ്യം മുഴുവന്‍ ഒന്നടങ്കം കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായി നി്ന്ന് പോരാടുമ്പോഴാണ് ഡിവൈഎഫ്ഐ നേതാവിന്റെ ഇതിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
അതേസമയം മുഹമ്മദ് റിയാസ് കേരളത്തിന്റെ സ്വകാര്യ അഹങ്കാരം എന്ന കുറിച്ച് താഴെയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോട്ടോയും ഒപ്പം നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളും, ഇടത് ചായ്വുള്ളവരും വരെ ജനത കര്‍ഫ്യൂവില്‍ മോദിായെ അഭിനന്ദിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ മുഹമ്മദ് റിയാസിന്റെ ഈ പ്രസ്താവനയ്ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മഹാമാരിക്കെതിരെ രാജ്യം ഒത്തൊരുമിച്ച് പോരാടാന്‍ ശ്രമിക്കുന്ന ഈ അവസരത്തിലും പ്രധാനമന്ത്രിയെ പരിഹസിക്കുന്ന റിയാസ് രാജ്യത്തെ ദുരന്തമാണെന്ന് സമൂഹ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ നിലവിലെ സാഹചര്യം മോശമായാല്‍ വരാന്‍ പോകുന്ന കര്‍ഫ്യൂവിന്റെ റിഹേഴ്സല്‍ ജനതയുടെ ഉത്തരവാദിത്ത ബോധം മനസ്സിലാക്കാനുള്ള അവസരം കൂടിയാണ് ഇത്. ഈ രാജ്യത്ത് മാത്രമല്ല ഇതൊന്നും നടക്കുന്നത് എന്നും വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ പറയുന്നു.
ഇതൊക്കെ പുച്ഛിച്ചു തള്ളി രാഷ്ട്രീയം പറയുന്നവരെ ക്രിമിനലുകള്‍ എന്നേ ഈ പ്രത്യേക സാഹചര്യത്തില്‍ വിളിക്കാന്‍ കഴിയൂവെന്നും മുഹമ്മദ് റിയാസിനെ വിമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: