തിരുവനന്തപുരം: കോവിഡ് 19 പശ്ചാത്തലത്തിൽ കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ തമിഴ്നാട് അതിര്‍ത്തിയില്‍ തടയുന്നു. ഇതോടെ കൊല്ലം അതിര്‍ത്തിക്കപ്പുറത്തെ പുളിയറ ചെക്പോസ്റ്റില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങി. കർശന പരിശോധനകൾക്ക് ശേഷം കെഎസ്‌ആർടിസി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്.
അവശ്യ സർവീസുകൾ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തിവിടുന്നുള്ളൂ. ക്ഷേത്രദർശനം, വിവാഹം, വിനോദയാത്രകൾ എന്നിവയ്‌ക്കുള്ള പ്രവേശനം കർശനമായി നിരോധിച്ചു. ഇങ്ങനെ എത്തുന്ന വാഹനങ്ങൾ സംസ്ഥാന അതിർത്തിയിൽ തന്നെ തിരിച്ചുവിടുകയാണ്. മാർച്ച് 31 വരെ നിയന്ത്രണം തുടരുമെന്ന് തെങ്കാശി ജില്ലാ കളക്ടർ അറിയിച്ചു. എന്നാല്‍ വാഹനങ്ങള്‍ തടയില്ലെന്നും രോഗപകര്‍ച്ചയ്‌ക്കു സാധ്യതയുള്ളതിനാല്‍ കര്‍ശന പരിശോധനയ്‌ക്കു ശേഷമാണ് കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ കടത്തിവിടുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് പറഞ്ഞു.
അതേസമയം തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന വാഹനങ്ങൾക്ക് നിയന്ത്രണമില്ല. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാട്ടിലെ പ്രധാന ആരാധനാലയങ്ങളും ആഴ്ച ചന്തകളും ഈ മാസം അവസാനം വരെ പൂട്ടിയിടാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റയില്‍വേ സ്റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്കാനര്‍ വച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്. യാത്രക്കാര്‍ വിശ്രമിക്കുന്ന സ്ഥലങ്ങളില്‍ മിനിറ്റുകള്‍ ഇടവിട്ടു അണുനാശിനി തളിക്കുന്നുണ്ട്. വലിയ കടകള്‍ നിര്‍ബന്ധിച്ചു അടപ്പിച്ചതോടെ വാണിജ്യ കേന്ദ്രമായ ടി നഗര്‍ ഇപ്പോള്‍ തികച്ചും വിജനമാണ്.
ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന യു.പി സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയുണ്ടാക്കാന്‍ ഇതുവരെ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ഇയാള്‍ ആഗ്രയും ദല്‍ഹിയും സന്ദര്‍ശിച്ചതിനാല്‍ യു.പി, ദല്‍ഹി സര്‍ക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് തമിഴ്നാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: