Sunday, May 18, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കോവിഡ് 19: സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; കരുതലെടുക്കണം, സുരക്ഷിതരായിരിക്കുക

90% പേര്‍ക്കും നിങ്ങളുടെ സ്വാഭാവിക ഇമ്മ്യൂണിറ്റി കൊണ്ടു രോഗത്തെ പ്രതിരോധിച്ചു 14 ദിവസം കടക്കാന്‍ സാധിക്കും.. പക്ഷെ ബാക്കി 10% പേരോ, അതായത് രണ്ടരലക്ഷത്തിന്റെ 10% ആയ വെറും 25000 പേര്

വിശ്വരാജ് വിശ്വ by വിശ്വരാജ് വിശ്വ
Mar 20, 2020, 01:20 pm IST
in Health
FacebookTwitterWhatsAppTelegramLinkedinEmail

ഇന്ന് മാര്‍ച്ച് 20 നു ഈ കുറിപ്പ് എഴുതുമ്പോള്‍ കൊറോണ വൈറസ് എന്ന മഹാവിപത്ത് ദുരന്തമായി പെയ്തിറങ്ങിയ ഇറ്റലിയില്‍ കഴിഞ്ഞ ഫെബ്രുവരി 20 നു അതായത് കൃത്യം ഒരു മാസം മുന്‍പ് എത്ര രോഗികള്‍ ഉണ്ടായിരുന്നു… ഒരേ ഒരാള്‍ മാത്രം…! ഇന്നോ… ?

ഇന്ന് ഇറ്റലിയില്‍ കോവിഡ് 19 വന്നു മരണപ്പവട്ടവര്‍ 4000 ത്തിന് അടുത്തു വരും. ഒരു ദിവസം, 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെട്ട നിരക്ക് 400 നു മുകളില്‍.

ഒന്നര ലക്ഷം പേരെ ടെസ്റ്റ് ചെയ്തു കഴിഞ്ഞപ്പോള്‍ അതില്‍ 35000 രോഗികള്‍. ഇനിയും ടെസ്റ്റ് ചെയ്യാത്തവര്‍ ബാക്കി.രോഗം വരാത്തവര്‍ എന്നാല്‍ വരാന്‍ സാധ്യത ഉള്ളവര്‍ ഇനിയും ഉണ്ട്… ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു.  

ഇപ്പോള്‍ ചിത്രത്തില്‍ കാണിച്ചിരിക്കുന്ന തരം ടെന്റുകള്‍ ആണ് താല്‍ക്കാലിക ആശുപത്രികള്‍…. ക്രിട്ടിക്കല്‍ കെയര്‍ സംവിധാനങ്ങള്‍ക്ക് ഫുട്ബാള്‍ ഗ്രൗണ്ടുകള്‍ വരെ ഉപയോഗിക്കുന്നു…

എങ്ങനെ ആണ് ഒരു മാസം കൊണ്ട് ഈ ദുരന്തം ഈ ഗ്രാവിട്ടിയില്‍ ഇറ്റലിയെ ഗ്രസിച്ചത് ? അതിനു വേണ്ടിയാണ് ഈ ഗ്രാഫ് പഠിക്കേണ്ടത്….  

കൊറോണ വൈറസ് എന്നത് നിപ്പ പോലെ ഒരു മാരക ആളെ കൊല്ലി വൈറസ് അല്ല. ഒരു 20 ദിവസത്തെ കാലാവധിക്ക് ഉള്ളില്‍ ഒരു ആരോഗ്യമുള്ള ശരീരത്തില്‍ നിന്നു അത്  പോവുകയും ചെയ്‌തേക്കാം. പിന്നെ മരണ നിരക്ക് എങ്ങനെ ഇത്ര കണ്ട് വര്‍ദ്ധിച്ചു എന്നത് ശ്രദ്ധിക്കണം…

അടുത്ത 15 ദിവസം നിങ്ങള്‍ എപ്പോഴും ഓര്‍ത്തിരിക്കേണ്ടതും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതും ഈ ഗ്രാഫ് മാത്രം ആണ്… ഇതാണ് നമ്മുടെ അതിജീവനത്തിനുള്ള വഴി… ആ കുത്തുകള്‍ ഇട്ട വെള്ള വരക്ക് കീഴില്‍ നീല ഭാഗത്തു നില്‍ക്കട്ടെ,  

ആ ഗ്രാഫില്‍ കാണുന്ന നേരെയുള്ള നീല വര ആണ് നമ്മുടെ നാട്ടിലെ നിലവിലെ ലഭ്യമായ ആകെയുള്ള മെഡിക്കല്‍ സംവിധാനങ്ങള്‍. കൊറോണ ബാധിച്ചു ചികിത്സയില്‍ ഉള്ള അല്ലെങ്കില്‍ ചികിത്സ അവശ്യമായ ആളുകളുടെ എണ്ണം ആ നീല നേര്‍രേഖ മുറിച്ചു ഒരു കാരണവശാലും മുകളിലേക്ക് പോകരുത്.

മുകളിലേക്ക് പോകാത്ത പക്ഷം അങ്ങനെ വന്നാല്‍ ആണ് അവര്‍ക്ക് വേണ്ട ചികിത്സ ലഭ്യമാക്കാന്‍ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്ക് കഴിയും. പക്ഷെ ആ ചുവന്ന ഭാഗത്തേക്ക് കാണുന്ന പോലെ ഒരേ സമയം രോഗബാധിതരുടെ എണ്ണം കുറഞ്ഞ സമയം കൊണ്ട് ആരോഗ്യ രക്ഷാ സംവിധാനങ്ങളുടെ സംഖ്യയെ മറികടന്നാല്‍ ചൈനയിലും ഇറ്റലിയിലും കണ്ട സ്ഥിതിവിശേഷം ആവില്ല ഇന്ത്യയില്‍. അങ്ങനെ വന്നാല്‍ ഉണ്ടാവുന്ന പ്രതിസന്ധിക്ക് പരിഹാരം ഇപ്പോള്‍ തന്നെ കരുതല്‍ നടപടികള്‍ എടുക്കുക എന്നതാണ്..

ഒരു ഉദാഹരണം പറയാം….  

ഒരു കേരള നഗരത്തിലെ ജനസംഖ്യ 25 ലക്ഷം ആണെന്ന് കരുതുക. അതില്‍ വെറും 10% പേര് കൊറോണ വൈറസ് ബാധിതര്‍ ആയി എന്നു കരുതുക, അതായത് 2,50,000 – രണ്ടരലക്ഷം പേര്. രോഗബാധിതര്‍ ആയി. ഇവിടെ വരെ പേടിക്കേണ്ട..  

അതില്‍ 90% പേര്‍ക്കും നിങ്ങളുടെ സ്വാഭാവിക ഇമ്മ്യൂണിറ്റി കൊണ്ടു രോഗത്തെ പ്രതിരോധിച്ചു 14 ദിവസം കടക്കാന്‍ സാധിക്കും.. പക്ഷെ ബാക്കി 10% പേരോ, അതായത് രണ്ടരലക്ഷത്തിന്റെ 10% ആയ വെറും 25000 പേര് ? അതായത് 25 ലക്ഷം പേരുള്ള ഒരു കൊച്ചു പട്ടണത്തില്‍ നിങ്ങള്‍ക്ക് 1% പേര്‍ക്ക് എങ്കിലും ഉള്ള ക്രിട്ടിക്കല്‍ കെയര്‍ അതായത് ഐസിയു സംവിധാനം ആവശ്യമാണ് എന്ന് മനസിലാക്കുക…  

ഇനി നമ്മുടെ ഒരു ആശുപത്രിയില്‍ എത്ര ഐസിയു യുണിറ്റ് ഉണ്ട്. 10 എണ്ണം പോട്ടെ 20 എണ്ണം എടുക്കാം… എത്ര ആശുപത്രികളില്‍ ഐസിയു ഉണ്ടാവും ആ നഗരത്തില്‍.  20 അല്ലെങ്കില്‍ 30 എടുക്കാം… അപ്പോള്‍ 20x 30 = 600 പേര്‍ക്ക് ഐസിയു സംവിധാനം ഉണ്ടാവും… റൗണ്ട് ചെയ്തു എടുത്താലും 100 എണ്ണം വരും എന്നു കരുതാം…  അപ്പോഴും ഐസിയു വേണ്ട 24000 പേര് പുറത്താണ്… ഇവിടെ ആണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്…

ഈ സ്റ്റേജില്‍ ആണ് പല വികസിത രാജ്യങ്ങളും തോറ്റ് പോയത്. അതായത് കൊറോണ വൈറസ് ബാധിച്ച ഒരാള്‍ വന്നാല്‍ അയാളെ ചികില്‍സിച്ചു ഭേദമാക്കാന്‍ ഉള്ള സംവിധാനം നമുക്ക് എല്ലാ ആശുപത്രികളിലും ഉണ്ട്. പക്ഷെ രോഗികളുടെ എണ്ണം ആശുപത്രികളുടെ ക്രിട്ടിക്കല്‍ കെയറിനെ മറികടന്നാല്‍ ഉള്ള അപകടം ആണ് ആ കാണുന്ന ഗ്രാഫില്‍ ചുവന്ന കളറില്‍ കണിച്ചിരിക്കുന്നത്…  

ഈ കൊറോണ വൈറസ് ഭേദമാക്കാന്‍ 14 ദിവസം മുതല്‍ 20 ദിവസം വരെ എടുക്കും. അത്രയും നാള്‍ ആ രോഗിക്ക് ആശുപത്രി പരിചരണം വേണം. പക്ഷെ കൊറോണ വൈറസിനെ വ്യാപനം അതിന്റെ ഗുണന തലത്തിലേക്ക് നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ് കാര്‍ കാണിക്കുന്ന ഗ്രാഫ് പോലെ ഒന്നില്‍ നിന്നു പത്തിലേക്കും പത്തില്‍ നിന്നു നൂറിലേക്കും ദിനം പ്രതി കടന്നു പോവും.

 പക്ഷെ ആശുപത്രിയിലെ രോഗി മിനിമം 2 ആഴ്ച എടുക്കും സുഖപ്പെടാന്‍. അപ്പോള്‍ പുതിയ രോഗികള്‍ വരുമ്പോള്‍ അവരെ ചികില്‍സിക്കാന്‍ പാരലല്‍ സംവിധാനം ആദ്യമേ കണ്ടു വെക്കണം. ചൈന പോലെ 14 ദിവസം കൊണ്ട് 1000 ബെഡ് ഉള്ള ആശുപത്രി ഉണ്ടാക്കാന്‍ ഉള്ള സംവിധാനം ഒന്നും നമുക്കില്ല എന്നു ഓര്‍മ്മ വേണം… അപ്പോള്‍ സര്‍ക്കാരുകള്‍ എന്ത് ചെയ്യണം…?

ഓരോ നഗരങ്ങളിലും ഉള്ള കോളേജ് ഹോസ്റ്റലുകള്‍, വലിയ ഹോട്ടലുകള്‍, ധാരാളം റൂമുകള്‍ ഉള്ള സ്‌കൂള്‍/കോളേജുകള്‍, പള്ളി ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ മാര്‍ക്ക് ചെയ്തു, അത്  ഒഴിപ്പിച്ചു ഇപ്പോഴേ അണുക്കളെ നശിപ്പിച്ചു, സാനിട്ടയ്സ് ചെയ്തു സൂക്ഷിക്കുക…ആവശ്യം വന്നില്ല എങ്കില്‍ കുഴപ്പമില്ല.. വന്നാല്‍ നമുക്ക് ഒരു ദുരന്ത നിവാരണ സംവിധാനവും ആയി… റോഡില്‍ ടെന്റ് അടിക്കേണ്ടി വന്ന, ഫുട്പാത്തില്‍ ഓക്‌സിജന്‍ കൊടുക്കേണ്ടി വന്ന ഇറ്റലിയെ നമുക്ക് ഉദാഹരണം ആയി എടുക്കാന്‍ മുന്നില്‍ ഉണ്ടല്ലോ…

നമ്മള്‍ ഈ സമയം എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളോടും വളരെ അധികം സഹകരിച്ചു ഒരുമിച്ചു മുന്നേറേണ്ട സമയം ആണ്… ഇതിനെ മറികടക്കണം എങ്കില്‍ വേറെ മാര്‍ഗ്ഗം ഇല്ല… നിങ്ങള്‍ നിങ്ങളെ സൂക്ഷിക്കുക രോഗം വരാതെ നോക്കുക എന്നത് പോലെ പ്രധാനമാണ് നിങ്ങള്‍ കാരണം രോഗം പകരാതെ ഇരിക്കുക എന്നതും. എയര്‍പോര്‍ട്ടില്‍ നിന്നു ചാടി പോകുക, മുന്‍കരുതല്‍ ഐസൊലേഷനില്‍ നിന്നു രക്ഷപ്പെടുക എന്നതൊക്കെ ഒരു അഭ്യസ്ത വിദ്യരായ സമൂഹത്തിലെ ആളുകള്‍ക്ക് ചേര്‍ന്നതല്ല…

ഇറ്റലി എന്ന രാജ്യത്തു ഈ അസുഖം നാശം വിതച്ചത്, അവര്‍ സര്‍ക്കാര്‍ നല്‍കിയ ഗൗരവകരമായ നിര്‍ദേശങ്ങള്‍ ലംഘിച്ചു ജീവിതം പഴയ പോലെ ആസ്വദിച്ചു ക്ലബ്ബും പബ്ബും, ഹോട്ടലും പാര്‍ട്ടിയും കളിയും കല്യാണവും ആയി തുടര്‍ന്ന് പോയി എന്നതാണ്… രോഗ വ്യാപനം പിടിച്ചാല്‍ കിട്ടാതെ ആയതിന്റെ പ്രധാന കാരണം അതാണ്… ഇന്നലെ അമേരിക്കയിലെ മിയമി ബീച്ചിലും പരസരങ്ങളിലും ഇപ്പോഴും തുടരുന്ന യുവത്വത്തിന്റെ ആഘോഷങ്ങളുടെ പരിണിത ഫലം അമേരിക്കക്ക് കരയാന്‍ ഉള്ള അവസരം ആവാതെ ഇരിക്കട്ടെ…

ഒക്ടോബര്‍ 2019 ല്‍ കൊറോണ വൈറസ് പൊട്ടിപുറപ്പെട്ട ചൈനയിലെ വുഹാനില്‍ ഈ രോഗത്തെ പറ്റിയും അതിന്റെ വ്യാപന ശേഷിയെ പറ്റിയും ലോകത്തോട് പറയാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ചില ജേര്‍ണലിസ്റ്റുകള്‍, അവര്‍ ഇന്ന് എവിടെ ആണ്… അവര്‍ക്ക് എന്തു സംഭവിച്ചു..?  

ഒക്ടോബറില്‍ ഈ രോഗത്തെ കുറിച്ചു ലോകത്തെ അറിയിക്കാന്‍ ശ്രമിക്കാതെ ഇരുന്നത് ലോകത്തോട് ചെയ്ത അപരാധമാണ്. അതിന്റെ വില എത്ര എന്നു ഇത് വരെ നിര്‍ണ്ണയിക്കാന്‍ സാധിച്ചിട്ടില്ല…

ഇറ്റലിയിലെ ആദ്യ രോഗ ബാധിതന്‍ ആയ ചൈനീസ് ടൂറിസ്റ്റിനെ രോഗം ബാധിച്ച ഉടനെ തന്നെ സര്‍ക്കാര്‍ വേണ്ട മുന്‍കരുതല്‍ എല്ലാം എടുത്തു ഉടനെ ക്വാറന്റൈന്‍ ചെയ്തിട്ടും ഫലം ഇതാണ് എങ്കില്‍ രോഗ വ്യാപനത്തെ കുറിച്ചു നമ്മള്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തണം.

ആറര കോടി ജനസംഖ്യ ഉള്ള ഇറ്റലിയും 135 കോടി ജനസംഖ്യ ഉള്ള ഇന്ത്യയും, അണ്ണാനും ആനയും പോലെയാണ്…  

ശ്രദ്ധിക്കുക, സുരക്ഷിതര്‍ ആയിരിക്കുക, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക, പ്രാര്‍ത്ഥിക്കുക. ഇത്രയേ നമുക്ക് ചെയ്യാനുള്ളൂ… ഇത് വരെ നമ്മള്‍ കണ്ടത് പോലെ ആവില്ല വരുന്ന 14 ദിവസങ്ങള്‍…

Tags: covidഇറ്റലി
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

കോവിഡ് ബാധിച്ച യുവതിക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നിഷേധിച്ച കമ്പനി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

Kerala

അടിയന്തര സാഹചര്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങേണ്ടിവന്നുവെന്ന് മുഖ്യമന്ത്രി, സിഎജി റിപ്പോര്‍ട്ട് അന്തിമമല്ല

India

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കൊവിഡ് മരണം നടന്നത് കേരളത്തിൽ : സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 5597 കൊവിഡ് കേസുകള്‍

Entertainment

നടന്‍മാര്‍ക്ക് കെട്ടിപ്പിടിത്തം, അല്ലാത്തവരെ ‘കോവിഡ്’ എന്ന് പറഞ്ഞ് ഒഴിവാക്കും;നടിക്കെതിരെ വ്യാപക വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

എന്താണ് ബെന്‍കോ ഗാംബിറ്റ്? യുഎസിന്റെ വെസ്ലി സോയെ തറ പറ്റിച്ച പ്രജ്ഞാനന്ദയുടെ പൂഴിക്കടകന്‍

ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ ജൂതന്‍മാര്‍ക്കിടയില്‍ കാവല്‍ നായ്‌ക്കളെ വാങ്ങുന്നതില്‍ വന്‍വര്‍ധന

തിരുവാഭരണത്തിലെ മാലയില്‍ നിന്ന് കണ്ണികള്‍ അടര്‍ത്തിയെടുത്ത് വിറ്റ ശാന്തിക്കാരന്‍ അറസ്റ്റില്‍

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) തുര്‍ക്കിയില്‍ നിന്നും ഇന്ത്യയിലെത്തിയ മാര്‍ബിള്‍ (ഇടത്ത്)

തുര്‍ക്കിയില്‍ നിന്നുുള്ള മാര്‍ബിള്‍ വേണ്ടെന്ന് വ്യാപാരികള്‍; ബിസിനസ് രാജ്യത്തേക്കാള്‍ വലുതല്ലെന്ന് മാര്‍ബിള്‍ വ്യാപാരി സംഘടനയുടെ പ്രസിഡന്‍റ്

കോഴിക്കോട് എള്ളിക്കാപാറയില്‍ ഭൂചലനം

ഐ പി എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആര്‍ അജിത് കുമാര്‍ ബറ്റാലിയന്‍ എഡിജിപി

കരുണ്‍ നായര്‍ ഭാരത എ ടീമില്‍; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്) എര്‍ദോഗാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും (ഇടത്ത്)

ഇന്ത്യയില്‍ നിന്നും തിരിച്ചടി കിട്ടിയിട്ടും കുലുങ്ങാതെ തുര്‍ക്കിയുടെ ഏകാധിപതി എര്‍ദോഗാന്‍; ഭാവിയില്‍ ഇന്ത്യയ്‌ക്ക് തലവേദനയാകും

ടെലികോം വകുപ്പിന് വോഡഫോണ്‍ ഐഡിയയുടെ കത്ത്; സഹായിച്ചില്ലെങ്കില്‍ അടച്ചുപൂട്ടേണ്ടി വരും

രാജ്യത്തെ ആദ്യ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് വേണു ഗോപാലകൃഷ്ണന് കുന്‍ എക്സ്‌ക്ലൂസീവ് സെയില്‍സ് ജനറല്‍ മാനേജര്‍ ഹിതേഷ് നായിക്കും, കേരള  സെയില്‍സ് മാനേജര്‍ കോളിന്‍ എല്‍സണും ചേര്‍ന്ന് കൈമാറുന്നു

ഭാരതത്തിലെ ആദ്യത്തെ റോള്‍സ്-റോയ്സ് ബ്ലാക്ക് ബാഡ്ജ് ഗോസ്റ്റ് സീരീസ് സ്വന്തമാക്കി മലയാളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies