ലക്നൗ: രാജ്യത്തെ കൊറോണ പ്രതിരോധത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രസിദ്ധമായ അയോധ്യയിലെ രാമനവമി ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ തീരുമാനം. വിശ്വ ഹിന്ദു പരിഷത്ത്, രാം ജന്മഭൂമി ന്യാസ് അടക്കം ഹൈന്ദവ സംഘടനകളുടേതാണ് തീരുമാനം. മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ രണ്ടുവരെയാണ് മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ മേള ഒഴിവാക്കണമെന്ന് അയോധ്യ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഘനശ്യാം സിങ് ആവശ്യപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തില്‍ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി മേള നടത്താനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.
കൊവിഡ് 19നെ പ്രതിരോധിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും വൈറസ് പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് 50,000 പോസ്റ്ററുകള്‍ പതിപ്പിക്കുമെന്നും ജില്ലാ കലക്ടര്‍ അനുജ് കുമാര്‍ ഝാ വ്യക്തമാക്കിയിരുന്നു. വിശ്വാസികളെ തടയാനാകില്ലെന്നും ചടങ്ങിനെത്തുന്നവര്‍ മാസ്ക് ധരിച്ചെത്താന്‍ ആവശ്യപ്പെടുമെന്നും എംഎല്‍എ വേദ് ഗുപ്ത പ്രതികരിച്ചു. മേളയില്‍ പത്തു ലക്ഷത്തിലധികം പേര് പങ്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍, ഈ ഞായറാഴ്ച ജനത കര്‍ഫ്യൂ അടക്കം ശക്തമായ പ്രതിരോധ നടപടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാഹചര്യത്തില്‍ കൂടിയാണ് മേള താത്കാലികമായി ഉപേക്ഷിക്കാന്‍ ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: