ലണ്ടന്‍: കൊറോണ പ്രതിരോധത്തിന് അസാധാരണമായതെല്ലാം ചെയ്യാന്‍ മടിക്കില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചതിനു പിന്നാലെ ബ്രിട്ടണ് കടുത്ത നിയന്ത്രങ്ങളിലേക്ക് നീങ്ങുന്നു. ലണ്ടന്‍ അടക്കമുള്ള നഗരങ്ങള്‍ സമ്പൂര്‍ണമായ ലോക്കൗട്ടിന് ഒരുങ്ങുകയാണ്. ആവശ്യമെങ്കില്‍ ലണ്ടന്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ പാകത്തിന് ഇരുപതിനായിരം സൈനികരെ സജ്ജമാക്കി. ഭക്ഷ്യവസ്തുക്കള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തുന്നതടക്കം കടുത്ത നിയന്ത്രണങ്ങള്‍ സ്വീകരിച്ചതിനു പിന്നാലെയാണ് കടുത്ത നടപടികള്‍.
തുടക്കത്തില്‍ അലസമായി കൊറോണയെ നേരിട്ടതിന് ബ്രിട്ടിഷ് സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ചൈനയ്ക്കു പുറത്ത് വൈറസ് വ്യാപനം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നായി ബ്രിട്ടന് മാറി. നൂറിലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് പ്രതിരോധത്തിന് ദാക്ഷിണ്യമില്ലാത്ത നടപടികള്‍ക്കു മടിക്കില്ലെന്നും ബോറിസ് ജോണ്സണ് പറഞ്ഞിരുന്നു. ലണ്ടനില്‍ മാത്രം 953 പേര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൈന്യത്തിന്റെ സഹായത്തോടെ കോവിഡ് സപ്പോര്‍ട്ട് ഫോഴ്സ് എന്ന ദൗത്യസേന ബ്രിട്ടന് രൂപീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ വീടിനു പുറത്തിറങ്ങരുതെന്നതടക്കമുള്ള കര്‍ശന നിര്‍ദേശങ്ങള്‍ നല്കാന് ഒരുങ്ങുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: