ന്യൂദല്‍ഹി : വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം മകള്‍ക്ക് നീതി. ഇതിനായുള്ള കാത്തിരിപ്പുകള്‍ വേദന നിറഞ്ഞതായിരുന്നു. പക്ഷെ അവസാനം അത് ലഭിച്ചെന്നും നിര്‍ഭയയുടെ അമ്മ ആശാദേവി. പ്രതികളെ തൂക്കിലേറ്റിയ വാര്‍ത്തകളോട് പ്രതികരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
മകള്‍ ഈ ലോകം വിട്ട് പോയി. അവളിനി തിരിച്ച് വരാനും പോകുന്നില്ല പക്ഷെ അവള്‍ക്ക് വേണ്ടിയുള്ള നീതി ഇന്ന് നടപ്പായിരിക്കുന്നു. ഇത് നിര്‍ഭയക്ക് വേണ്ടി മാത്രമുള്ള നീതിയല്ല, രാജ്യത്തെ എല്ലാ സ്ത്രീകളും അര്‍ഹിക്കുന്ന നീതിയാണെന്നും നിയമ വ്യവസ്ഥിതിയോട് നന്ദിയുണ്ടെന്നും ആശാ ദേവി പ്രതികരിച്ചു.
ഇന്നാണ് യഥാര്‍ത്ഥ വനിതാ ദിനം. മാര്‍ച്ച് 20 ‘നിര്‍ഭയ ന്യായ്’ ദിവസമായി ആചരിക്കണം, ഇത് പെണ്‍കുട്ടികളുടെ പുതിയ പ്രഭാതമാണെന്നും ആശാദേവി അറിയിച്ചു. നിര്‍ഭയയുടെ അമ്മ എന്നാണ് നിങ്ങളെന്നെ അറിയുക. അങ്ങനെയാണ് നിങ്ങളെനിക്ക് ഒപ്പം നിന്നത്. അവളെ നിങ്ങള്‍ ഇപ്പോള്‍ വിളിക്കുന്ന പേരില്ലേ? നിര്‍ഭയ എന്ന്? അതായിരുന്നു അവള്. ഭയമില്ലാത്തവള്‍.
അവളിന്ന് ജീവനോടെയില്ല. അവളെ രക്ഷിക്കാന്‍ ഞങ്ങള്‍ക്കായില്ല. പക്ഷേ, അവള്‍ക്ക് വേണ്ടി, ഈ രാജ്യത്തെ ലക്ഷക്കണക്കിന് സ്ത്രീകള്‍ക്ക് വേണ്ടി ഞാനിതാ പറയുന്നു. ഒടുവില്‍ എന്റെ മകള്‍ക്ക് നീതി ലഭിച്ചു. ഞാനൊറ്റയ്ക്കല്ല ഈ പോരാട്ടം നടത്തിയത്. രാജ്യത്തെ നിരവധി സ്ത്രീകള്‍ എനിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയുടെ പെണ്മക്കള്ക്ക് നീതിലഭിക്കാനുള്ള ഞങ്ങളുടെ പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ആശാദേവി കൂട്ടിച്ചേര്ര്ത്തു.
നിര്‍ഭയ കേസിലെ നാലു പ്രതികളെ തിഹാര്‍ ജയിലില്‍ ഇന്ന് പുലര്‍ച്ചെ 5.30നാണ് ഒരുമിച്ചു തൂക്കിലേറ്റിയത്. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന് ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. കേസിലെ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളി മൂന്നുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി പുറത്തിറങ്ങിയിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ രാം സിങ് 2013 മാര്‍ച്ച് 11 ജയിലില്‍ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: