Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്തവൈഭവമായ ആത്മാവ്

വിവേകചൂഡാമണി 95

സ്വാമി അഭയാനന്ദ by സ്വാമി അഭയാനന്ദ
Mar 20, 2020, 04:55 am IST
in Samskriti

ആത്മാവിനെ മറയ്‌ക്കുന്ന

തമസ്സിന്റെ ആവരണ ശക്തിയെ വിവരിക്കുന്നു

ശ്ലോകം 139

അഖണ്ഡനിത്യാദ്വയബോധശക്ത്യാ

സ്ഫുരന്തമാത്മാനമനന്തവൈഭവം

സമാവൃണോത്യാവൃതിശക്തിരേഷാ

തമോമയി രാഹുരിവാര്‍ക്കബിംബം

അഖണ്ഡവും നിത്യവും അദ്വയ ബോധവുമാകുന്ന ശക്തിയില്‍ പ്രകാശിക്കുന്ന അനന്ത വൈഭവമാണ് ആത്മാവ്. സൂര്യനെ രാഹുവെന്ന പോലെ ആത്മാവിനെ തമോമയിയായ ആവരണ ശക്തി മറയ്‌ക്കുന്നു.

ബന്ധം എങ്ങനെ വന്ന് പെട്ടു?  ആത്മസ്വരൂപത്തെക്കുറിച്ച് എന്തുകൊണ്ട് നമുക്കറിയാനാവുന്നില്ല? എന്തുകൊണ്ടാണ് ആത്മാവല്ലാത്ത അനാത്മ വസ്തുക്കളെ തെറ്റിദ്ധരിച്ച് ആത്മാവെന്ന് കരുതുന്നത്?

ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇവിടെ നല്‍കുന്നത്. തമോഗുണത്തിന്റെ ആവരണ ശക്തിയാല്‍ മറയ്‌ക്കപ്പെടുമ്പോഴാണ് ആത്മാവിനെ അറിയാനാകാത്തത്.

ആത്മാവിനേക്കാള്‍ കേമമാണോ അതിനെ മറയ്‌ക്കാന്‍ കഴിയുന്ന തമസ്സിന്റെ ആവരണ ശക്തിയ്‌ക്ക് എന്ന് തോന്നാനിടയുണ്ട്. അതിനാല്‍ ആത്മാവ് വാസ്തവത്തില്‍ എങ്ങനെയുള്ളതെന്നും മറയ്‌ക്കപ്പെടുന്നത് ഏതു തരത്തിലെന്നും ഉദാഹരണ സഹിതം വ്യക്തമാക്കിയിരിക്കുകയാണ്.

ആത്മാവ് അഖണ്ഡമായി എങ്ങും നിറഞ്ഞ് നില്‍ക്കുന്നതാണ്. അത് നിത്യമാണ് എന്നുമുള്ളതാണ്. അദ്വയബോധ ശക്തിയാണ്  രണ്ടല്ലാത്ത, ഒന്ന് മാത്രമായ ബോധശക്തിയാണ്. അനന്തമായ വൈഭവമായി പ്രകാശിക്കുന്നതുമാണ് ആത്മാവ്. ഇത്തരം വിശേഷണങ്ങളുള്ള ആത്മാവിന് മറവ് ഉണ്ടാകാന്‍ സാധ്യമല്ല. പക്ഷേ തമസ്സിന്റെ ആവരണ ശക്തി അതിനെ മറയ്‌ക്കുന്നുണ്ട്. അല്ലെങ്കില്‍ മറയ്‌ക്കപ്പെടുന്നതായി തോന്നിക്കുന്നു. ഇത് സൂര്യബിംബത്തെ രാഹു വിഴുങ്ങും പോലെയാണ്.

ആത്മ ജേ്യാതിസ്സിനെ തമസ്സിന് മറയ്‌ക്കാന്‍ കഴിയുമോ? ജ്ഞാനത്തെ എങ്ങനെ അജ്ഞാനം കൊണ്ട് മൂടാനാകും?

ഇത് സൂര്യബിംബത്തെ രാഹു മറയ്‌ക്കുന്നതുപോലെയാണ്. സൂര്യഗ്രഹണം സൂര്യനെ രാഹു വിഴുങ്ങുമ്പോഴാണ് സംഭവിക്കുന്നത്. തല മാത്രമുള്ള ആസുരിക ശക്തിയായി രാഹുവിനെ പറയുന്നു. ഉടലിലില്ലാത്തതിനാല്‍ വായിലൂടെ വിഴുങ്ങുന്നത് കഴുത്തിലൂടെ പുറത്ത് വരും. ഭൂമിയ്‌ക്കും സൂര്യനമിടയില്‍ ചന്ദ്രന്‍ നേരെ വരുമ്പോഴാണ് സൂര്യഗ്രഹണം ഉണ്ടാകുന്നത്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ ചന്ദ്രന്‍ സൂര്യനെ മറയ്‌ക്കുന്നതായി തോന്നും.എന്നാല്‍ യഥാര്‍ത്ഥത്തില്‍ സൂര്യനെ മറയ്‌ക്കാന്‍ ചന്ദ്രന് കഴിയില്ല. ഇത് കണ്ണിന് തൊട്ടു മുന്നില്‍ കൈവിരല്‍ വന്നാല്‍ പോലും എല്ലാ കാഴ്ചകളും മറയ്‌ക്കപ്പെടുന്നത് പോലെയാണ്.

സൂര്യന് ഭൂമിയില്‍ ചന്ദ്രനേക്കാള്‍ എത്രയോ ദൂരെയായതിനാലാണ് സൂര്യന്‍ മറയ്‌ക്കപ്പെടുന്നതു പോലെ തോന്നുന്നത്. വാസ്തവത്തില്‍ നമ്മുടെ കാഴ്ച ശേഷിയെയാണ് ചന്ദ്രന്‍ മറച്ചത്. ചന്ദ്ര മണ്ഡലത്തില്‍ നിന്നോ അതിനപ്പുറത്ത് നിന്നോ  സൂര്യ മണ്ഡലത്തില്‍ നിന്നോ നോക്കിയാര്‍ ഗ്രഹണം കാണാനാവില്ല.ആത്മാവിനെ തമസ്സിന്റെ ആവരണ ശക്തി മറയ്‌ക്കുന്നു എന്ന് പറയുന്നതും ഇതുപോലെയാണ്.

മനസ്സിന്റെ അധിഷ്ഠാന ദേവതയാണ് ചന്ദ്രന്‍.മനസ്സ് അറിവില്ലായ്‌മയില്‍ പെട്ട് കിടക്കുന്ന അവസ്ഥയാണ് തമസ്സ്.ആ തമസ്സ് നമ്മില്‍ ആവരണശക്തിയായി  മറയായി ഇരിക്കുന്ന കാലത്തോളം ആത്മാവ് മറഞ്ഞുതന്നെയിരിക്കും. എന്റെയും പരമാത്മാവിന്റെയുമിടയ്‌ക്ക് അവിദ്യ രൂപമായ മനസ്സ് നിലനില്‍ക്കുന്നിടത്തോളം പരമാത്മാ വൈഭവം മൂടിപ്പോകും.അവിദ്യയുടെ രൂപാന്തരമായ മനസ്സിന് അതീതമായി ഉയരാനാകണം. അപ്പോള്‍ ആത്മ സൂര്യനെ നന്നായി ജ്വലിച്ചു കാണാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലോക്‌സഭാ സീറ്റ് 50% കുടി 816 ആകും, കേരളത്തിൽ 10 കൂടും, നിയമസഭാ സീറ്റ് 210 ആകും; ലോക്‌സഭയിൽ വനിതാ സംവരണ സീറ്റ് 273 ആകും

Kerala

മുഖ്യമന്ത്രിയും മോഹന്‍ലാലുമായുള്ള അഭിമുഖത്തിന്റെ ചെലവ് 11 ലക്ഷം രൂപ; ചെലവ് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത്

Education

പ്ലസ്ടുകാര്‍ക്ക് പഠിക്കാം ഐസറുകളില്‍; പഞ്ചവത്‌സര ബിഎസ്-എംഎസ്, നാലുവര്‍ഷ ബിഎസ്, ബിടെക് കോഴ്‌സുകള്‍

Kerala

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പരാമർശത്തിൽ ഒരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി, മര്യാദ പാലിക്കണമെന്നും പിണറായി വിജയൻ

Kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികള്‍ വേണ്ട; നിര്‍ദേശവുമായി കോഴിക്കോട് ജില്ലാ കളക്ടർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ആരോണ്‍ ജോര്‍ജിനെ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ആദരിക്കുന്നു

അവതാരകനായി ആരോണ്‍ ജോര്‍ജ്ജ്; കോട്ടയത്തിന്റെ ജെന്‍ സി ആന്‍തം വൈറലായി

കേരളത്തില്‍ വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

നടി രന്യ റാവു ഉൾപ്പെട്ട സ്വർണ കള്ളക്കടത്ത് കേസ്; 50 കിലോ സ്വർണ്ണ ഇടപാടും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി

ജെന്റില്‍മാന്‍ സോള്‍ജിയര്‍; പത്തനാപുരത്തിന് നഷ്ടമായതെല്ലാം വീണ്ടെടുക്കുകയെന്ന ദൗത്യവുമായി ഡോ.അനില്‍ പിള്ള

വനിതാ സംവരണത്തിന് പുതിയ നിര്‍ദേശവുമായി കേന്ദ്രം; ലോക്സഭാ സീറ്റുകള്‍ 816 ആകും

ദേശീയ എഐ സ്‌കില്ലിങ് സംരംഭത്തിന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് തുടക്കം കുറിച്ചപ്പോള്‍

15,000 പേര്‍ക്ക് എഐയില്‍ സൗജന്യ പരിശീലനം; മൈ വേവ്സിന് തുടക്കം

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.