ആധുനിക കാലഘട്ടത്തില്‍ ആഹാരക്രമം കൊണ്ടും ജീവിതക്രമം കൊണ്ടും സ്ത്രീപുരുഷ വന്ധ്യത പൊതുവെ കാണപ്പെടുന്നു. ഇവിടെ സ്ത്രീവന്ധ്യതയെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. ആര്‍ത്തവം ക്രമം തെറ്റി വരികയും അതുവഴി അണ്ഡോല്‍ പാദനം നടക്കാതിരിക്കുകയോ, അല്ലെങ്കില്‍ സമയം തെറ്റി ഉണ്ടാകുകയോ ചെയ്യുമ്പോഴാണ് സ്ത്രീവന്ധ്യതയുണ്ടാകുന്നത്. അതിന് പ്രതിവിധിയായി മുന്‍പു പറഞ്ഞിട്ടുള്ള കഷായം ഒരിക്കല്‍കൂടി വിവരിക്കുന്നു.
വാളന്‍പുളി വേരിന്മേല്‍ തൊലി, ചുവന്ന അശോകത്തിന്റെ തൊലി, കാരെള്ള്, കുറുന്തോട്ടി വേര്, തിരുതാളി ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാല്‍ ചേര്‍ത്ത് തിളപ്പിച്ച് വീണ്ടും 100 മില്ലിയായി വറ്റിച്ച് അര സ്പൂണ്‍ ശര്‍ക്കരയും അരസ്പൂണ്‍ സുകുമാരഘൃതവും മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. ഈ മരുന്ന് രണ്ട് മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ആര്‍ത്തവം ക്രമമാവുകയും ഗര്‍ഭാശയ ശൂല നശിക്കുകയും ഫലോപ്പിയന്‍ ട്യൂബിലെ തടസ്സങ്ങള്‍ മാറി, അണ്ഡോല്‍പാദനം ഉണ്ടാവുകയും ചെയ്യും.
ഈ കഷായം കുടിക്കുന്നതിനൊപ്പം തന്നെ ആര്‍ത്തവം തുടങ്ങുന്ന അന്നുമുതല്‍ പേരാല്‍മൊട്ട് ഒരെണ്ണം അരച്ച് കറന്ന ചൂടോടെയുള്ള പശുവിന്‍ പാലില്‍ 18 ദിവസം തുടര്‍ച്ചയായി സേവിക്കണം. രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും വേണം മരുന്ന് സേവിക്കാന്‍. കറന്ന ഉടനെയുള്ള പാല്‍ കിട്ടിയില്ലെങ്കില്‍ ഒരൗണ്‍സ് പാലെടുത്ത് ഒരൗണ്‍സ് ശുദ്ധജലവും ചേര്‍ത്ത് തിളപ്പിച്ച് ഒരൗണ്‍സായി കുറുക്കിയെടുത്ത് ഉപയോഗിച്ചാല്‍ മതി. നാഗപ്പൂ നന്നായി പൊടിച്ചത് അര സ്പൂണ്‍(രണ്ടര ഗ്രാം) എടുത്ത് കറന്ന ചൂടോടെയുള്ള പശുവിന്‍ പാലില്‍ ആര്‍ത്തവം തുടങ്ങി 18 ദിവസം സേവിക്കുന്നതും അണ്ഡോല്‍പാദനം കൃത്യമായി നടക്കാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: