Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ വൈറസ്: മൃഗങ്ങളെ ഉപദ്രവിച്ചാല്‍ കര്‍ശന നടപടി, മൃഗങ്ങളിലൂടെ കൊറോണ പകരില്ല

വൈറസ് പകരുമെന്ന കാരണത്താല്‍ ഉടമസ്ഥര്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണമോ, അഭയകേന്ദ്രമോ നല്‍കാതെ അവയെ പൊതുഇടങ്ങളില്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്.

സ്വന്തം ലേഖകര്‍ by സ്വന്തം ലേഖകര്‍
Mar 19, 2020, 02:24 pm IST
in Kerala

ഇടുക്കി: കൊറോണയുമായി ബന്ധപ്പെട്ട് മൃഗങ്ങളെ ഉപദ്രവിക്കുന്നത് വിലക്കി ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ. ഇത് സംബന്ധിച്ച് എല്ലാ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കും ബോര്‍ഡ് ചെയര്‍മാന്‍ സര്‍ക്കുലര്‍ അയച്ചു.

വൈറസ് ബാധയുമായി ബന്ധപ്പെട്ട് വളര്‍ത്ത് മൃഗങ്ങള്‍ക്കും മറ്റും ക്രൂരപീഡനം ഏല്‍ക്കേണ്ടിവരുന്നതായി ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വൈറസ് പകരുമെന്ന കാരണത്താല്‍ ഉടമസ്ഥര്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഭക്ഷണമോ, അഭയകേന്ദ്രമോ നല്‍കാതെ അവയെ പൊതുഇടങ്ങളില്‍ ഉപേക്ഷിക്കുന്ന സാഹചര്യമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മൃഗങ്ങളെ സംരക്ഷിക്കണമെന്നും അവയ്‌ക്ക് വൈറസ് പകര്‍ത്താനാവില്ലെന്നും വ്യക്തമാക്കി ബോര്‍ഡ് സര്‍ക്കുലര്‍ ഇറക്കിയത്.  

നായ, പൂച്ച തുടങ്ങിയ മൃഗങ്ങളിലൂടെ ഇപ്പോഴത്തെ കൊറോണ വൈറസ് പകരുന്നില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. മൃഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന 1960ലെ നിയമപ്രകാരം ഇത്തരം ചെയ്തികള്‍ കുറ്റകരമാണ്. ഇതിന് പുറമെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന മൃഗങ്ങളെ പിടികൂടി സുരക്ഷിത താവളങ്ങളിലെത്തിക്കാനുള്ള നടപടികള്‍ പ്രാദേശിക ഭരണകൂടം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങള്‍ക്ക് 2018 ജൂലൈയില്‍ നിര്‍ദ്ദേശം നല്‍കിയതാണ്. ഇത്തരത്തിലുള്ള നിയമങ്ങളും അനുശാസനങ്ങളും നിലനില്‍ക്കെ കൊറോണ വൈറസ് പകര്‍ത്തുമെന്ന കാരണത്താല്‍ മൃഗങ്ങളെ ഉപദ്രവിച്ചാലോ ഉപേക്ഷിച്ചാലോ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

വളര്‍ത്തുമൃഗങ്ങളെ തെരുവില്‍ ഉപേക്ഷിക്കരുതെന്നും ഇവയെ ഉപദ്രവിക്കരുതെന്നും മൃഗങ്ങള്‍ക്ക് വേണ്ട സംരക്ഷണം നല്‍കാന്‍ ഉടമസ്ഥര്‍ തയാറാകണമെന്നുമുള്ള ബോധവത്കരണ പരിപാടികള്‍ അധികാരികള്‍ സംഘടിപ്പിക്കണമെന്നും പൊതുസമൂഹത്തിന് ഇത് വ്യക്തമാക്കി കൊടുക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ വേണ്ട നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

Tags: CoronaAnimal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്യമൃഗവേട്ടയ്‌ക്ക് തോക്കുമായെത്തിയ മൂവര്‍ സംഘം പിടിയില്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Environment

500 കിലോ ഭാരമുള്ള പക്ഷി : മുട്ടയ്‌ക്ക് കോഴിമുട്ടകളുടെ 160 ഇരട്ടി വലുപ്പം : എവിടെയാണ് ആ ആനപ്പക്ഷി ?

Kerala

കണ്ണൂരില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിയ കാട്ടുപോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടി

Kerala

അനധികൃത കടത്ത് തടയാൻ മൃഗസംരക്ഷണവകുപ്പ് ചെക്ക് പോസ്റ്റുകൾ നവീകരിക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.