കൊച്ചി: കൊറോണ ഭീഷണിയുള്ള സാഹചര്യത്തില്‍ മാസ്ക്കുകളുടെയും സാനിറ്റൈസറുകളുടെയും വില സര്‍ക്കാര്‍ നിശ്ചയിച്ച് സര്‍ക്കുലര്‍ ഇറക്കണമെന്ന് ഹൈക്കോടതി. കേന്ദ്ര സര്‍ക്കാര്‍ അവശ്യ സാധനങ്ങളുടെ ലിസ്റ്റില്‍ ഇവ രണ്ടും ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കരിഞ്ചന്ത തടയാന്‍ നടപടി വേണമെന്നും ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് അഭിപ്രായപ്പെട്ടു.
രോഗ പ്രതിരോധത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മറ്റും മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കണം. ആളുകള്‍ തിങ്ങിക്കൂടുന്നതു തടയാന്‍ നിരോധനമല്ല, സ്വയം നിയന്ത്രണമാണ് വേണ്ടതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഹര്‍ജി ഡിവിഷന് ബെഞ്ച് തീര്‍പ്പാക്കി. ഹൈക്കോടതിയിലെ അഭിഭാഷകരുടെ സന്നദ്ധ സംഘടനയായ ജസ്റ്റിസ് ബ്രിഗേഡ് നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: