ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാത്രി 8 മണിക്ക് രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രത്യേക അഭിസംബോധന. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാവശ്യമായ അടിയന്തിര നടപടികള്‍ പ്രധാനമന്ത്രി നാളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഇന്ന് രാത്രി പ്രധാനമന്ത്രി കൊറോണ വൈറസ് വ്യാപനം സംബന്ധിച്ച് സുപ്രധാന യോഗം വിളിച്ചു ചേര്‍ത്തിരുന്നു. മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ യോഗത്തില്‍ ചര്‍ച്ചയായി. രാജ്യം കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് എന്ന സൂചനകളാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാര്‍, സൈനികര്‍, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങി കൊറോണ ബാധിതരെ രക്ഷിക്കാനായി അക്ഷീണം പ്രായത്‌നിക്കുന്നവര്‍ക്ക് പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു
ന്യൂദല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ പരീക്ഷകള്‍ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു. സര്‍വകലാശാലാ പരീക്ഷകള്‍ അടക്കമാണ് മാറ്റിയത്. സിബിഎസ്ഇയുടെ പുതുക്കിയ പരീക്ഷാ തീയതികള്‍ മാര്‍ച്ച് 31ന് ശേഷം പ്രസിദ്ധീകരിക്കുമെന്ന് സിബിഎസ്ഇ ബോര്‍ഡ് അറിയിച്ചു. എല്ലാ പരീക്ഷകളുടെയും പുതിയ തീയതികള്‍ ഏപ്രില്‍ മാത്രമേ അറിയിക്കൂ എന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: