തിരുവനന്തപുരം: ഇന്നും നാളെയുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന മുഴുവന്‍ യാത്രക്കാരെയും കൊവിഡ് നിരീക്ഷണത്തിലേക്കായി മാറ്റില്ല. യുഎഇയിലെ അബുദാബി, ഷാര്‍ജ, ദുബായ് എന്നീ നഗരങ്ങളില്‍ നിന്നുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന 1200 യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രമേ നിരീക്ഷണത്തിനായി മാറ്റുകയുള്ളു. ജില്ലാ കളക്ടരുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വിമാനത്താവളത്തില്‍ എത്തുന്നവരില്‍ രോഗ ലക്ഷണമുള്ളവരെ നിരീക്ഷണ കേന്ദ്രത്തിലെത്തിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനാണ് ചുമതല നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തില്‍ നിന്നും വിവിധ കോറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റാനായി 50 കെഎസ്ആര്‍ടിസി ബസുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
അതേസമയം, ഇറാനില്‍ നിന്നും ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്. 53 ഇന്ത്യക്കാരടങ്ങുന്ന നാലാമത്തെ ബാച്ച് തിങ്കളാഴ്ച ഇന്ത്യയിലെത്തിയിരുന്നു. ഇറാനില്‍നിന്ന് ഇതുവരെ 389 പേരെ രാജ്യത്ത് എത്തിക്കാനായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: