ന്യൂദല്‍ഹി : കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സേനാ ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. അടിയന്തിരാവശ്യങ്ങള്ക്ക് ഒഴിച്ച് അവധി നല്‍കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുദ്ധ കാലാടിസ്ഥാനത്തില്‍ സജ്ജരായിരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയില്‍ ഇതുവരെ 152 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് പേര് അസുഖ ബാധിതരായി മരിക്കുകയും ചെയ്തിട്ടുണ്ട്. നിരവധി പേര് ചികിത്സയിലുമാണ്.
വൈറസ് ബാധയക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി, സശസ്ത്ര സീമാ ബെല്‍, എന്‍എസ്ജി, അസം റൈഫിള്‍സ് എന്നിവരുടെ അവധി റദ്ദാക്കിയത്. ഇവരോട് യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജരായിരിക്കാനും ആസൂത്രണം നടത്താനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.
പ്രതിരോധ നടപടികള്‍ ശക്തമാക്കിയതിന്റെ ഭാഗമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) നേതൃത്വത്തില്‍ 49 അധിക ലാബോറട്ടറികള്‍ പുതിയതായി പ്രവര്‍ത്തനം ആരംഭിക്കും. ഈ ആഴ്ച അവസാനത്തോടെയാണ് ഈ ലാബോറട്ടറികള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇവ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ പ്രതിദിനം 1400 ആളുകളുടെ സാംപിളുകള്‍ പരിശോധിച്ച് ഉറപ്പ് വരുത്താന്‍ സാധിക്കും.
നിലവില്‍ മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൊറോണ വൈറസ് ബാധ ഏറ്റവു കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കര്‍ണ്ണാടകയില്‍ വൈറസ് ബാധിതരുടെ എണ്ണം 13 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രി അറിയിച്ചു. ബുധനാഴ്ച രണ്ട് പുതിയ കേസുകളാണ് ബെംഗളൂരുവില്‍ റിപ്പോര്‍ട്ട് ചെയ്തത്. യുഎഇയില്‍ നിന്നും സ്പെയിനില്‍ നിന്നുമെത്തിയ രണ്ട് പേര്‍ക്കാണ് ബെംഗളൂരുവില്‍ വൈറസ് സ്ഥിരീകരിച്ചത്.
അതേസമയം ഇന്തോനേഷ്യയില്‍ നിന്നും മടങ്ങിയെത്തിയ നോയിഡ സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചു. ഗൗതം ബുദ്ധ് നഗര്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. നോയ്ഡയിലെ സെക്ടര്‍ 41 ല്‍ താമസിക്കുന്ന ആളുടെ സ്രവങ്ങള്‍ നാല് ദിവസം മുന്‍പാണ് പരിശോധനയ്ക്കയച്ചത്. ഗ്രേറ്റര്‍ നോയിഡയിലെ ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ഇയാള്‍ ചികിത്സയിലുള്ളത്. ചൊവ്വാഴ്ച ഫ്രാന്‍സില്‍ നിന്നു മടങ്ങിയെത്തിയ രണ്ട് നോയിഡ സ്വദേശികള്‍ക്കും നിലവില്‍ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: