പ്രകൃതിയുടെ പച്ചപ്പുതപ്പാണ് വനങ്ങള്‍. അന്തരീക്ഷത്തിന് കുളിര്‍മ പകരാനും വിവിധ ജന്തുജാലങ്ങള്‍ക്ക് പ്രകൃതിയോട് സമരസരപ്പെട്ട് ജീവിക്കാനും വനങ്ങള്‍ പ്രയോജനപ്പെടുന്നു. എന്നാല്‍ വനഭൂമിയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവും മരം വെട്ടും പലയിടങ്ങളിലും നടന്നുവരുന്നു.
ലോകത്തിലെ കരഭൂമിയുടെ 30 ശതമാനത്തോളം വനങ്ങളായിരുന്നു. എന്നാല്‍ അവയുടെ വിസ്തൃതി വര്‍ഷംതോറും കുറഞ്ഞുവരുന്നു. ഇപ്പോഴും വെള്ളത്തിനും ഭക്ഷണത്തിനും പാര്‍പ്പിട നിര്‍മാണത്തിനും വിറകിനുമൊക്കെ മനുഷ്യര്‍ വനത്തെ ആശ്രയിക്കുന്നു. വനവിഭവങ്ങള്‍ ശേഖരിച്ച് ജീവിക്കുന്ന ജനതയും ലോകത്തുണ്ട്.
വന നശീകരണത്തില്‍നിന്ന് വനങ്ങളെ സംരക്ഷിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2013 മുതല്‍ മാര്‍ച്ച് 21ന് യുഎന്നിന്റെ ആഭിമുഖ്യത്തില്‍ ലോക വനവല്ക്കരണദിനമായി ആചരിച്ചുവരുന്നത്. വനങ്ങളുടെയും വനത്തിന് പുറത്തുള്ള വൃക്ഷങ്ങളുടെയും പ്രാധാന്യം എടുത്തുകാട്ടാനും അവ തലമുറകള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുന്നുവെന്ന് ബോധ്യപ്പെടുത്താനും ഈ ദിനാചരണം ലക്ഷ്യമിടുന്നു.
ഭൂമിയുടെ ശ്വാസകോശങ്ങള്‍ എന്നറിയപ്പെടുന്നത് ആമസോണ്‍ മഴക്കാടുകളാണ്. തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഒന്‍പതു രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈ മഴക്കാടുകളില്‍ അടുത്തിടെയുണ്ടായ കാട്ടുതീ വന്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുമല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: