ന്യൂദല്‍ഹി : കൊറോണ വൈറസ് മുന്‍കരുതലിന്റെ ഭാഗമായി മുന്‍ കേന്ദ്ര മന്ത്രിയും സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചു. അടുത്തിടെ സൗദിയില്‍ അറേബ്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സുരേഷ് പ്രഭു സ്വയം കരുതല്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനമെടുത്തത്. സ്വന്തം വീട്ടില്‍ തന്നെയാണ് നിരീക്ഷണത്തില്‍ തുടരുന്നത്.
പരിശോധനകളില്‍ സുരേഷ് പ്രഭുവിന് കോവിഡ് 19 രോഗം ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാലും മുന്‍ കരുതല്‍ എന്ന നിലയില്‍ അദ്ദേഹം നിരീക്ഷണത്തില്‍ തുടരാന്‍ തീരുമാനമെടുക്കുകയായിരുന്നു.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും നിലവില്‍ സ്വയം ക്വാറന്റൈനിലാണ് കഴിയുന്നത്. ശ്രീചിത്ര ആശുപത്രിയിലെ ഗവേഷണ വിഭാഗത്തില്‍ കേന്ദ്രമന്ത്രി കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തിയിരുന്നു. അതിന് പിന്നാലെ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
കേന്ദ്രമന്ത്രിയും കൊറോണ ബാധിതനുമായി കൂടിക്കാഴ്ചകളൊന്നും നടത്തിയിരുന്നില്ല. ശ്രീചിത്രയിലെ ആശുപത്രിയും ഗവേഷണ വിഭാഗവും തമ്മില്‍ ബന്ധമില്ലെങ്കിലും മുന്‍ കരുതല്‍ എന്ന നിലയില്‍ മാത്രമാണ് അദ്ദേഹവും ഔദ്യോഗിക വസതിയില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുള്ളത്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 143ലെത്തി. രാജ്യത്ത് കൊല്‍ക്കത്തയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ ഒരാള്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 42 ആയി. എന്നാല്‍ കേരളത്തില്‍ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല്. പതിനാല് പേരാണ് രാജ്യത്ത് രോഗം ഭേദമായി ആശുപത്രി വിട്ടത്. 24 വിദേശികള്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: