ലണ്ടന്‍: കൊറോണ ബാധിച്ച് ലോകമാകെ മരിച്ചവര്‍ 7174 ആയി. 1,82,864 പേര്‍ക്ക് രോഗം ബാധിച്ചു. 13 പേര് കൂടി മരിച്ചതോടെ ചൈനയിലെ ആകെ മരണം 3226 ആയി. അതേസമയം, ചൈനയില്‍ രോഗബാധയും മരണവും കുറഞ്ഞു.
എന്നാല്‍ ഇറ്റലിയിലെ സ്ഥിതിയാണ് ഏറ്റവും ആശങ്കാജനകം, 27,980 പേര്‍ക്ക് രോഗം ബാധിച്ച ഇവിടെ മരണം 2158 ആയി. ഞായറാഴ്ച മാത്രം 368 പേരും തിങ്കളാഴ്ച 349 പേരും ഇറ്റലിയില്‍ മരിച്ചു. രണ്ടു ദിവസം കൊണ്ട് എഴുന്നൂറിലേറെ മരണം. ചൈനയിലേതിനേക്കാള്‍ വേഗത്തിലാണ് ഇറ്റലിയില്‍ രോഗം പടരുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇറാന്-988, സ്പെയിന്-342, ഫ്രാന്‍സ്-148, അമേരിക്ക-93, ദക്ഷിണ കൊറിയ-81, ബ്രിട്ടന്- 55 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ മരണനിരക്ക്. ചൊവ്വാഴ്ച 135 പേരാണ് ഇറാനില്‍ മരിച്ചത്.
ലോകത്തെ 190 രാജ്യങ്ങളില്‍ 162ലും രോഗമെത്തി. ആഗോള തലത്തില്‍ മരണനിരക്ക് 3.4 ശതമാനമായി കൂടി. മരണമടഞ്ഞവരില്‍ മൂന്നില്‍ രണ്ടും പുരുഷന്മാരാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. പുരുഷന്മാരുടെ മരണനിരക്ക് 4.7 ശതമാനവും സ്ത്രീകളുടേത് 2.8 ശതമാനവുമാണ്. 80 കഴിഞ്ഞവരില്‍ മരണനിരക്ക് 14.8 ശതമാനമാണ്. 70 കഴിഞ്ഞവരില്‍ എട്ട് ശതമാനവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: