കുവൈറ്റ് – കുവൈറ്റില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന് സർക്കാർ സ്വീകരിച്ച നടപടികളുമായി ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ കർഫ്യൂ ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു. അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കം നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം കുവൈത്തിൽ വൈറസ് ബാധിച്ചവരുടെ എണ്ണം നൂറ്റി മുപ്പതായി. കഴിഞ്ഞ 24 മണിക്കൂറിനകം ഏഴ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയ വക്താവ് അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് വൈറസ് സ്ഥരീകരിച്ചവരില്‍ 4 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ചിക്ത്സയിലായിരുന്ന പന്ത്രണ്ട് പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. നിലവിൽ നൂറ്റി പതിനെട്ട് പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറസ് ബാധിതനായ ഒരു ഈജിപ്ത് സ്വദേശിയില്‍ നിന്നും സന്പര്‍ക്കം പുലര്‍ത്തിയിരുന്ന ഒരു ഇന്ത്യക്കാരന് രോഗ ബാധയേറ്റിരുന്നു. ഫര്‍വാനിയായില്‍ താമസിച്ചിരുന്ന തമഴ്നാട്ടില്‍ നിന്നുള്ള ഈ ശുചീകരണതൊഴിലാളിയുമായി ബന്ധം പുലര്‍ത്തിയിരുന്നവര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്. 250 ഓളം ബാച്ചിലേഴ്സ് പ്രവാസികള്‍ താമസിക്കുന്ന ഫര്‍വാനിയയിലെ ഈ താമസസ്ഥലം ഇപ്പോള്‍ കോറന്‍റയിനീലാണ്.
കുവൈത്ത് സെൻട്രൽ ജയിലിൽ കഴിയുന്ന 450 തടവുകാരെ ഉടൻ നാടു കടത്തും. ഗുരുതരമായ കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടാത്ത വിദേശി തടവുകാരെയാണ് ഉടൻ മോചിപ്പിക്കുന്നത്. കുടിയേറ്റ നിയമ ലംഘനം നടത്തിയ നൂറു കണക്കിന് വിദേശികളെ വിമാനത്താവളം അടയ്‌ക്കുന്നതിന് മുന്പ് നാട് കടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: