തിരുവനന്തപുരം: സംസ്ഥാത്ത് കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ താമസസൗകര്യം ഗവര്‍ണര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍, എം.പി.മാര്‍, സംസ്ഥാന സര്‍ക്കാരിന്റെ അതിഥികള്‍, ഔദ്യോഗികാവശ്യത്തിന് വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തി.
കേരള ഹൗസ് കന്യാകുമാരി, മുംബൈ കേരള ഹൗസ് ഉള്‍പ്പെടെയുളള സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളില്‍ പൊതുജനങ്ങള്‍ക്കുളള റൂം റിസര്‍വേഷനില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണം ഏർപ്പെടുത്തിയതായി സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായ ജോയിന്റ് സെക്രട്ടറി ബി.സുനിൽ കുമാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മൂന്നു പേരാണ് മരിച്ചത്. മുംബൈയിലെ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ 64 വയസുകാരൻ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ ഉള്ള സംസ്ഥാനമാണ് മഹാരാഷ്‌ട്ര.
കഴിഞ്ഞയാഴ്ച ദല്‍ഹിയില്‍ 68കാരിയും കര്‍ണാടകയില്‍ 76കാരിയുമാണ് കോവിഡ് 19 ബാധിച്ച് മരിച്ചത്. അതേസമയം, രാജ്യത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 125 ആയി. 13 പേരെ രോഗം ഭേദമായതിനെ തുടര്‍ന്ന് വിട്ടയച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: