ന്യൂദല്‍ഹി: നിലവില്‍ ടി 20യില്‍ ഡബിള്‍ സെഞ്ചുറി അടിക്കാന്‍ കഴിയുന്ന ഏക താരം ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണെന്ന് ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ്് താരം ബ്രാഡ് ഹോഗ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ചോദ്യങ്ങള്ക്ക്് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
മികച്ച സ്ട്രൈക്ക് റേറ്റും ടൈമിങ്ങുമുള്ള രോഹിത് ശര്‍മയ്ക്ക് മാത്രമേ ടി 20യില്‍ ഇരട്ടസെഞ്ചുറി നേടാനാകൂയെന്ന് ബ്രാഡ് ഹോഗ് പറഞ്ഞു.
വിന്‍ഡീസിന്റെ ക്രിസ് ഗെയിലാണ് നിലവില്‍ ടി 20യില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കുറിച്ച താരം. 2013ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്സിനായി അറുപത്തിയാറ് പന്തില്‍ 175 റണ്‍സ് നേടിയാണ് ഗെയ്ല് റെക്കോഡിട്ടത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ഗെയ്ലിന് പിന്നില്സിംബാബ്വെക്കെതിരെ 76 പന്തില്‍ 172 റണ്‍സ് നേടി. ടി 20യില്‍ 118 റണ്‍സാണ് രോഹിത് ശര്‍മയുടെ ഏ്റ്റവും ഉയര്‍ന്ന സ്കോര്‍. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ രോഹിത് ശര്‍മയുടെതാണ്. 2014ല്‍ ശ്രീലങ്കക്കെതിരെ രോഹിത് ശര്‍മ 264 റണ്‍സ് നേടി.
നിലവില്‍ ടി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത് ശര്‍മ. 108 മത്സരങ്ങളില്‍ 2773 റണ്‍സ് കുറിച്ചു. 138.78 ശതമാനമാണ് ശരാശരി. ഇന്ത്യന്‍ ക്യാപ്
റ്റന്‍ വിരാട് കോഹ്ലിയാണ് ശര്‍മയ്ക്ക് മുന്നിലുള്ള താരം. 82 മത്സരങ്ങളില്‍ 2794 റണ്‍സാണ് കോഹ്ലിയുടെ സമ്പാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: