ന്യൂയോര്‍ക്ക്: മഹാമാരിയായ കൊറോണ പടര്‍ന്ന് പിടിക്കുന്നതിനിടെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് നടത്തിയ പ്രവചനം ചര്‍ച്ചയാവുകയാണ്. 2015ല്‍ ടെഡ് കോണ്‍ഫറന്‍സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബില്‍ഗേറ്റ്സ് മഹാമാരിയെക്കുറിച്ച് പ്രവചിച്ചത്.
അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ മരിക്കുകയാണെങ്കില്‍ അത് യുദ്ധം കൊണ്ടായിരിക്കുകയില്ല. മറിച്ച് വൈറസ് ബാധ മൂലമായിരിക്കും. മിസൈലുകളല്ല പകരം വൈറസുകളായിരിക്കും യുദ്ധ ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ആണവായുധ മേഖലയില്‍ നാം നിക്ഷേപിച്ചിരിക്കുന്നത് വളരെ വലിയ തുകയാണ്. പകര്‍ച്ചവ്യാധി തടയുന്നതിനാകട്ടെ വളരെ ചെറിയ തുകയും. അടുത്ത പകര്‍ച്ചവ്യാധി തടയാന്‍ നാം ഇനിയും തയ്യാറായിട്ടില്ല. ലോകത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ താണ്ഡവമാടുമ്പോള്‍ ബില്‍ഗേറ്റസ് 2015-ല്‍ നടത്തിയ ഈ പ്രവചനം സോഷ്യല്‍ മീഡിയ വാളുകളില്‍ നിറയുകയാണ്.
ഏറ്റവും വലിയ പകര്‍ച്ചവ്യാധിയെന്നാണ് ആ വൈറസിനെ ബില്‍ഗേറ്റ്സ് വിശേഷിപ്പിച്ചത്. എബോള പടരുന്ന സമയത്തായിരുന്നു ബില്‍ഗേറ്റ്സിന്റെ ഈ പ്രവചനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: