തിരുവനന്തപുരം: മഹാമാരിയായ കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ ജാഗ്രതയെന്നോണം സംസ്ഥാനത്തെ മാളുകളും ഹോട്ടലുകളും കടകളും എന്നുവേണ്ട ആളുകള്‍ കൂട്ടം കൂടുന്ന എല്ലായിടങ്ങളും പൂട്ടിയിട്ടും ബിവറേജുകള്‍ മാത്രം അടക്കേണ്ട ആവശ്യമില്ലെന്നാണ് പിണറായി സര്‍ക്കാരിന്റെ വാദം. ബീവറേജുകളും ബാറുകളും പൂട്ടേണ്ടെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ ഫെയ്സ്ബുക്കിലൂടെ ന്യായീകരിച്ച് ഇടത് സഹായാത്രികനായ സന്ദീപാനന്ദഗിരിയും രംഗത്തെത്തിയിരിക്കുകയാണ്.
ആളുകള്‍ക്ക് ക്ഷേത്രങ്ങളിലും പള്ളികളിലും പോകാന്‍ അവകാശമുള്ളതു പോലെ തന്നെയാണ് മറ്റൊരാള്‍ക്ക് ബിവറേജില്‍ പോകാന്‍ ഉള്ള അവകാശവുമെന്നാണ് സന്ദീപാനന്ദഗിരി പറഞ്ഞത്. ആരാധനാലയങ്ങളില്‍ ഊണുകഴിക്കാന്‍ തിരക്കു കൂട്ടുന്നവര്‍ ബിവറേജിലെ ക്യൂ കണ്ടു പഠിക്കണമെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:-
ചിലര്‍ക്കിപ്പോള്‍ കൊറോണയേക്കാള്‍ ഭയാനകമായിതോന്നുന്നത് ബീവറേജിലെ ക്യൂ നില്‍ക്കുന്നതാണ്!
പ്രിയ മിത്രങ്ങളേ ആരാധനാലയത്തില്‍ തൊഴാനും പ്രസാദം സ്വീകരിക്കുന്നതിനും ഇത്തരത്തിലൊരു ക്യൂ നല്ലമനസ്സിന്റെ ഉടമകളായ നിങ്ങള്‍ക്ക് സാധിക്കുമോ?
ഈ രാജ്യത്ത് ഒരാള്‍ക്ക് ക്ഷേത്രത്തിലും പള്ളിയിലും പോകാനുള്ള അവകാശമുള്ളതുപോലെ മറ്റൊരാള്‍ക്ക് ബീവറേജില്‍ പോകാനുള്ള അവകാശവുമുണ്ട്!
ആരാധനാലയങ്ങളിലും മറ്റും ഊണ്കഴിക്കാനുള്ള ഉന്തും തള്ളും കൂട്ടുന്നവര്‍ക്ക് ഈ ക്യൂവില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്!
ക്യൂ നില്ക്കുകയെന്നത് മര്യാദയുടേയും സംസ്ക്കാരത്തിന്റേയും ഭാഗമാണ്!
ചിലര്‍ക്കതുണ്ട് ചിലര്‍ക്കതില്ല.!
പ്രതികരിക്കാൻ ഇവിടെ എഴുതുക: