തിരുവനന്തപുരം: പത്തനംതിട്ടയില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന മധുര സ്വദേശി മുങ്ങി. തോട്ടപ്പുഴശേരിയിലെ വാടകവീട്ടില്‍ നിന്നാണ് ആരോഗ്യവകുപ്പിനെ അറിയിക്കാതെ മുങ്ങിയത്. താന്‍ പത്തനംതിട്ടയില്‍ നിന്നും മധുരയിലെത്തിയെന്ന് ഇയാള്‍ സുഹൃത്തിനെ വിളിച്ചറിയിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും ജില്ലാ ഭരണാകൂടത്തിന്റെയും അനാസ്ഥമൂലമാണ് ഇയാള്‍ ചാടിപ്പോയതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം, കൊവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് മൂന്നാറിലെ കെടിഡിസിടീകൗണ്ടി ഹോട്ടലില്‍ നിന്ന് വിദേശി ചാടിപ്പോയത് അധികൃതര്‍ വരുത്തിയ ഗുരുതര വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹോട്ടല്‍ മാനേജര്‍ക്ക് വീഴചയുണ്ടായെന്നും ഇയാള്‍ ട്രാവല്‍ ഏജന്‍സിക്ക് വേണ്ടി ഒത്താശ ചെയ്തെന്നും ടൂറിസം സെക്രട്ടറിക്ക് ജില്ലാ കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മാര്‍ച്ച് 13നാണ് ആരോഗ്യ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ ടീ കൗണ്ടി റിസോര്‍ട്ടില്‍ ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ ഒരുക്കുന്നതിലും വീഴ്ചയുണ്ടായി. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. ജീവനക്കാര്‍ക്ക് മാസ്കും സാനിറ്റൈസറും മാനേജര്‍ ലഭ്യമാക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മാനേജര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ പാലിച്ചില്ലെന്നും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: