തൃശൂർ: കോവിഡ് 19 ബാധയുണ്ടെന്ന് ആരോപിച്ച് ഡോക്ടറെയും ഭാര്യയേയും ഫ്ലാറ്റിനുള്ളിൽ പൂട്ടിയിട്ടു. തൃശൂർ മുണ്ടുപാലത്താണ് സംഭവം. സൗദിയിൽ ഡോക്ടറായ മകനെ സന്ദർശിച്ച് നാട്ടിലെത്തിയതായിരുന്നു ദമ്പതികൾ.
ഇവർ കോറോണ വൈറസ് ബാധയുള്ളവരാണെന്ന് സംശയിച്ച് റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ ഫ്ലാറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു. ഫ്ലാറ്റിന്റെ വാതിലിൽ കൊറോണയെന്ന ബോർഡ് വയ്‌ക്കുകയും ചെയ്തു. മുറിക്കുള്ളിൽ കുടുങ്ങിയ ഡോക്ടർ വിളിച്ചറിയിച്ചതിനെ തുടർന്ന് പോലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. പരിശോധനയിൽ ഡോക്ടർക്കും ഭാര്യയ്‌ക്കും കൊറോണ ഇല്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
തൃശൂർ ഈസ്റ്റ് പോലീസ് അസോസിയേഷൻ ഭാരവാഹികളെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: