തിരുവനന്തപുരം: പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലുള്ള വിദ്യാര്‍ത്ഥിയുടെ അച്ഛൻ മരിച്ചു. എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇയാൾ കോവിഡ് ബാധിച്ചിരുന്നോ എന്ന് പരിശോധിക്കും. സംസ്‌കാരം നാലുദിവസം നീട്ടിവയ്‌ക്കാന്‍ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. പത്തുദിവസമായി ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
ചൈനയില്‍നിന്നും വന്ന വിദ്യാര്‍ത്ഥിയും അച്ഛനും തമ്മില്‍ നേരില്‍ കണ്ടിരുന്നോ എന്നത് വ്യക്തമല്ല. പത്ത് ദിവസം മുമ്പാണ് വിദ്യാർത്ഥി നാട്ടിൽ തിരിച്ചെത്തിയത്. അതേസമയം, പത്തനംതിട്ടയില്‍ ഇന്ന് കിട്ടിയ ഒമ്പത് പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ഇതില്‍ ഒന്നര വയസുള്ള കുട്ടിയും ഉള്‍പ്പെടുന്നു. കൊറോണ സംശയിക്കുന്ന പന്തളം സ്വദേശിയുടെ ഫലം തിങ്കളാഴ്ച ലഭിക്കും. നിലവിൽ 29 പേരും വീടുകളിൽ 1250 പേരുമാണ് ജില്ലയിൽ നിരീക്ഷണത്തിൽ തുടരുന്നത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതിനിടെ, കൊവിഡ് 19 സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ ആശുപത്രിയില്‍ കനത്ത ജാഗ്രത. രോഗം സ്ഥിരീകരിച്ച ഡോക്ടറുടെ കുടെ ജോലി ചെയ്യുന്ന 25 ഡോക്ടര്‍മാരെ നിരീക്ഷണത്തിലാക്കി. ആശുപത്രികളിലെ ശസ്ത്രക്രിയകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെയ്‌ക്കും. അഞ്ച് വിഭാഗങ്ങളിലെ ഡോക്ടര്‍മാരോട് അവധിയില്‍ പോകാന്‍ നിര്‍ദേശം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: