മുംബൈ: വിദേശ മണ്ണില്‍ ന്യൂസിലന്‍ഡിനോട് ടെസ്റ്റ് പരമ്പര തോറ്റെങ്കിലും ഇന്ത്യയാണ് ലോകത്തെ ഏറ്റവും മികച്ച ടീമെന്ന് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ.ന്യൂസിലന്‍ഡിലെ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ തോറ്റു. തിരക്കിട്ട മത്സര പരിപാടികള്‍ മൂലമാണ് വിരാട് കോഹ് ലിയുടെ ടീം തോറ്റത്. അഞ്ചു ടി ട്വന്റി മത്സരങ്ങള്‍ക്കും മൂന്ന് ഏകദിനങ്ങള്‍ക്കും ശേഷമാണ് ഇന്ത്യ ന്യൂസിലന്‍ഡുമായി ടെസ്റ്റ് കളിച്ചത്. ടി 20, ഏകദിന മത്സരങ്ങള്‍ക്ക്ശേഷം പെട്ടെന്ന് ടെസ്റ്റിലേക്ക് തിരിഞ്ഞതാണ് തോല്‍വിക്ക് കാരണമെന്ന് ലാറ പറഞ്ഞു.
കഴിഞ്ഞ പത്ത് വര്‍ഷമായി വിദേശമണ്ണില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരുന്ന ടീമാണ് ഇന്ത്യ. ന്യൂസിലന്‍ഡിനോട് തോറ്റെങ്കിലും ഇപ്പോഴും ലോകത്തെ മികച്ച ടീം ഇന്ത്യയാണെന്ന് ലാറ ഇഎസ്പിഎന്നിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.
റോഡ് സേഫ്റ്റി ലോക സീരിസിനായാണ് ലാറ ഇന്ത്യയിലെത്തിയത്. കൊറോണ വ്യാപകമായതിനെ തുടര്‍ന്ന് ഈ ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചിരുക്കുകയാണ്. സച്ചിന് ടെന്‍ഡുല്‍ക്കര്‍ , ബ്രയാന്‍ ലാറ, വീരേന്ദ്ര സേവാഗ് തുടങ്ങിയ ഇതിഹാസ താരങ്ങള്‍ ഈ പരമ്പരയില്‍ കളിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ചാമ്പ്യന്‍ഷിപ്പ് മാറ്റിവച്ചത് ഉചിതമായെന്ന് സച്ചിന് ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: